1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2019

സ്വന്തം ലേഖകന്‍: പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍. ബോളിവുഡില്‍ ചുവടുറപ്പിക്കും മുന്‍പ് അമേരിക്കയില്‍ അറിയപ്പെടുന്ന പോണ്‍ സിനിമാ താരമായിരുന്നു സണ്ണി ലിയോണ്‍. പോണ്‍ സിനിമകള്‍ ഒരിക്കല്‍ നിരോധിക്കുമെന്ന് സണ്ണി ലിയോണ്‍ കരുതിയിരുന്നോ? അതുകൊണ്ടാണോ അമേരിക്കയിലെ കരിയര്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറിയത്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സണ്ണി ലിയോണ്‍.

അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയില്‍ ഇതിനെല്ലാം മറുപടി പറയുകയാണ് സണ്ണി ലിയോണ്‍.
പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് സണ്ണി നല്‍കിയ മറുപടി ഇങ്ങനെ.
‘കാര്യമായും, ഞാന്‍ ദീര്‍ഘീവീക്ഷണമുള്ള ഒരാളാണ്.’ പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

‘സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നമ്മള്‍ ഓരോ തീരുമാനവും എടുക്കുന്നത്. പോണ്‍ സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു. പിന്നീട് മാറ്റങ്ങള്‍ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു.’ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും ചുവടു വച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍. ചിത്രത്തില്‍ ഒരു നൃത്തരംഗത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്.

സണ്ണി ലിയോണ്‍ പ്രധാനവേഷത്തില്‍ എത്തുന്ന മലയാള ചിത്രം രംഗീലയുടെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

 

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.