സ്വന്തം ലേഖകൻ: ബോളിവുഡിന്റെ ഗ്ലാമര്‍ റാണി സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങള്‍ ലണ്ടനിലെ ഇന്ത്യക്കാരുടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ചുവപ്പ് നിറത്തിലുള്ള ഗൗണ്‍ ധരിച്ച സണ്ണിയുടെ ചിത്രങ്ങളാണ് വൈറല്‍ ആകുന്നത്. ഈസ്റ്റ്‌ഹാമില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു കേരള റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സണ്ണി ലിയോണ്‍.
കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങില്‍ മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് സണ്ണിയെ നേരിട്ട് കാണാനായി എത്തിയത്. താരം കേരളത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് എത്തുമ്പോള്‍ ധാരാളം ആരാധകര്‍ എത്തുക പതിവാണ്. ഇതുപോലെയാണ് ലണ്ടനിലെ ഈസ്റ്റ്‌ഹാമിലും സംഭവിച്ചത്.
ആലപ്പുഴ അമ്പലപ്പുഴ സ്വദേശി സത്യജിത്ത് വാസുദേവ് ആണ് ഈസ്റ്റ് ഹാമില്‍ നാടന്‍ സ്‌പൈസി എന്ന പേരില്‍ കേരള റെസ്റ്ററന്റ് ആരംഭിച്ചത്. ഉദ്ഘാടന വേളയില്‍ അവതാരക പറഞ്ഞു കൊടുത്ത മലയാളം വാക്കുകള്‍ ഏറ്റു പറഞ്ഞും സണ്ണി ചടങ്ങിന് ആരാധകരുടെ കയ്യടി നേടി. ‘മലയാളികളെ എനിക്ക് വളരെ ഇഷ്ടമാണ്’ എന്നാണ് സണ്ണി മലയാളത്തില്‍ ഏറ്റു പറഞ്ഞത്.
തന്റെ സമൂഹമധ്യമ അക്കൗണ്ടുകളില്‍ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിട്ടുള്ള താരം ഇപ്പോള്‍ ഒരു മലയാളം വെബ് സീരിസില്‍ അഭിനയിച്ചു വരികയാണ്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്‌ഷന്‍ ത്രില്ലര്‍ സീരിസായി ഒടിടി റിലീസിന് തയാറെടുക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന വെബ്സീരിസിലാണ് സണ്ണി അഭിനയിക്കുന്നത്.
അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര്‍ ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായാണ് സീരിസ് പ്രദര്‍ശനത്തിന് എത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല