സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണു, താരം അത്ഭുതകരമായി രക്ഷപ്പെട്ടു. സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ നിന്നും താരം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകട വിവരം താരം തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.
‘ജീവിച്ചിരിക്കുന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു. തങ്ങള്‍ സഞ്ചരിച്ച സ്വകാര്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നു വീണു. അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.’ താരം ട്വീറ്റ് ചെയ്തു. അപകട സമയത്ത് പൈലറ്റുമാരുടെ മനസ്സാന്നിധ്യമാണ് തങ്ങളെ രക്ഷിച്ചതെന്നും സണ്ണി ട്വീറ്റില്‍ പറയുന്നു.
സണ്ണി ലിയോണിനെയും ഭര്‍ത്താവിനെയും കൂടാതെ ഇരുവരുടെയും സുഹൃത്തുക്കളും സ്വകാര്യ വിമാനത്തിലുണ്ടായിരുന്നു. മുംബൈയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല