ദുബായ് ആസ്ഥാനമായി ബിസിനസ് ചെയ്യുന്ന മലയാളിയായ സണ്ണി വര്‍ക്കി തന്റെ സമ്പത്തിന്റെ പകുതി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. ബില്‍ ഗെയ്റ്റ്‌സിന്റെ ദ് ഗീവിംഗ് പ്ലെഡ്ജില്‍ ഒപ്പിട്ടാണ് സണ്ണി വര്‍ക്കി തന്റെ സ്വത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ദുബായിലെ ജെംസ് എജ്യുക്കേഷന്റെ ഉടമയാണ് സണ്ണി വര്‍ക്കി.
ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി തുടങ്ങി നിരവധി ബിസിനസ് പ്രമുഖര്‍ ബില്‍ ഗെയ്റ്റ്‌സിന്റെ ദ് ഗീവിംഗ് പ്ലെഡ്ജില്‍ ഒപ്പിട്ടിട്ടുണ്ട്. ഈ ബഹുനിരയ്‌ക്കൊപ്പമാണ് ഇനി സണ്ണി വര്‍ക്കിയുടെ സ്ഥാനവും.
അമേരിക്കന്‍ ബിസിനസ് മാഗ്നെറ്റായ വാരണ്‍ ബഫറ്റും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡ ഗെയ്റ്റ്‌സും ചേര്‍ന്നാണ് ദ് ഗീവിംഗ് പ്ലെഡ്ജ് ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 136 അതി സമ്പന്നരായ ആളുകള്‍ ഈ പദ്ധതിയില്‍ ഇതുവരെ ചേര്‍ന്നിട്ടുണ്ട്.
ലോകത്തിലെ അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനുമായി ആരംഭിച്ച വര്‍ക്കി ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് സണ്ണി വര്‍ക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല