സ്വന്തം ലേഖകന്‍: നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം. സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനി. നര്‍ത്തകിയാണ് രഞ്ജിനി. ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടു. മഞ്ജിമ പ്രധാനവേഷത്തില്‍ എത്തുന്ന സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം.
ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയാണ് സണ്ണിയുടെയും ആദ്യചിത്രം. അന്നയും റസൂലും, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകള്‍, നി കൊ ഞാ ചാ, ആട് 2, അലമാര, ആന്‍ മേരി കലിപ്പിലാണ്, നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി, ഡബിള്‍ ബാരല്‍, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി തുടങ്ങിയവയാണ് സണ്ണിയുടെ പ്രധാന ചിത്രങ്ങള്‍. കായംകുളം കൊച്ചുണ്ണിയിലെ വില്ലന്‍ വേഷവും ശ്രദ്ധ നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല