മലയാളസിനിമയിലെ സ്വയംപ്രഖ്യാപിത സൂപ്പര്‍താരം സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാംചിത്രം ‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ഈയാഴ്ച തിയറ്ററുകളില്‍. അഭിനയവും ഗാനരചനയും സംഗീതവും ആലാപനവും സംവിധാനവും നിര്‍മ്മാണവുമെല്ലാം തന്റെ പേരിനൊപ്പമാകുമ്പോള്‍ ചിത്രത്തിന്റെ ശീര്‍ഷകത്തിന്റെ കാര്യത്തിലും വേറിട്ടൊരു തെരച്ചിലിനില്ല പണ്ഡിറ്റ്.
എട്ട് പാട്ട് -എട്ട് നൃത്തം-എട്ട് സംഘട്ടനം-എട്ട് നായികമാര്‍-ഇങ്ങനെ എട്ടിനെ ഭാഗ്യനമ്പരാക്കി കണക്കാക്കി എട്ട് നിലയില്‍ പൊട്ടില്ല ചിത്രമെന്ന് പണ്ഡിറ്റ് ഉറപ്പിക്കുന്നു. വികലചലച്ചിത്രമാതൃകയെന്ന് പരിഹസിച്ച് മാറ്റിനിര്‍ത്തിയവരും സോഷ്യല്‍മീഡിയകളെ ചലച്ചിത്ര പ്രചാരണത്തിനുള്ള പ്രാഥമികമാധ്യമമായി പരിഗണിച്ചുതുടങ്ങുമ്പോഴാണ് പണ്ഡിറ്റ് രണ്ടാം ചിത്രവുമായെത്തുന്നത്.
‘കൃഷ്ണനും രാധയും’ എന്ന ആദ്യസൃഷ്ടിക്ക് ലഭിച്ചതിനോളം പ്രതികരണങ്ങള്‍ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന് ലഭിച്ചില്ലെങ്കിലും മലയാളത്തിലെ ആദ്യ സ്പൂഫ് ചലച്ചിത്രസംവിധായകന്‍ എന്ന കൗതുകത്തിനൊപ്പം ചിത്രത്തിന് കാഴ്ചക്കാരെത്തുമെന്ന് കരുതാം. സ്വന്തം അനുഭവത്തില്‍ നിന്ന് കടംകൊണ്ട പ്രമേയമാണ് പുതിയ സിനിമയുടേതെന്നാണ് പണ്ഡിറ്റ് വിശദീകരിക്കുന്നത്. നൂറോളം പുതുമുഖങ്ങളെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിലൂടെ താന്‍ മലയാളത്തിന് സമ്മാനിക്കുന്നുവെന്ന മുഖവുരയോടെയാണ് ചിത്രമെത്തുന്നത്. ഛായാഗ്രഹണം ഒഴികെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുന്നതും പണ്ഡിറ്റാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല