സമ്മറില്‍ മഴ ഒരു അപൂര്‍വ സംഭവമാണ്. എന്നാല്‍ ബ്രിട്ടണിലെ ഈ വേനല്‍ക്കാലത്ത് മഴയും കാറ്റും മിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാസങ്ങളോളം ചിലപ്പോള്‍ ഈ മോശം കാലാവസ്ഥ നീണ്ടു നിന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ട്രോപ്പിക്കല്‍ സ്റ്റോം മൂലമായിരിക്കും യുകെയില്‍ ഈ കാലാവസ്ഥ ഉണ്ടാകുന്നത്.
മെയ്‌സാക്ക് യുകെയില്‍ എത്താന്‍ സാധ്യതയുണ്ടെന്നും ഇത് സ്വാഭാവികമായ കാറ്റിന്റെ സ്വഭാവത്തെ മാറ്റി കലുഷിതമാക്കും. ഫിലിപ്പൈന്‍സിലെ ഐലന്‍ഡ് ഓഫ് ലൂസണില്‍ മെയ്‌സാക്ക് ഞായറാഴ്ച്ച പതിക്കുമെന്നും അത് ആ നാട്ടില്‍ ദുരിതം വിതയ്ക്കുമെന്നും അധികൃതര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാറ്റിന് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്നും നാളെ ഫിലിപ്പൈന്‍സില്‍ കര തൊടുമ്പോള്‍ കാറ്റിന്റെ വേഗത 150 എംപിഎച്ചായിരിക്കുമെന്നും മെറ്റ് അധികൃതര്‍ പറയുന്നു.
അടുത്ത മാസങ്ങളില്‍ ബ്രിട്ടണില്‍ അസ്വാഭാവികമായ കാറ്റുണ്ടാകുമെന്നും വേനല്‍ക്കാലം മഴക്കാലം പോലെയാകുമെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. സൂപ്പര്‍ ടൈഫൂണ്‍സ് നിലവില്‍ പെസഫിക്കിന് മുകളിലാണ്. സോളാറില്‍നിന്ന് ഈ സൂപ്പര്‍ ടൈഫൂണുകള്‍ കൂടുതല്‍ ഊര്‍ജം നേടുന്നുണ്ടെന്നും കൂടുതല്‍ കരുത്ത് നേടുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
വെസ്റ്റേണ്‍ നോര്‍ത്ത് പെസഫിക്കില്‍ ഈ സീസണില്‍ ഉണ്ടാകുന്ന നാലാമത്തെ ട്രോപ്പിക്കല്‍ സ്റ്റോമാണിത്. മെക്കാല, ഹിഗോസ്, ഭവി എന്നിവയാണ് ഇതിന് മുന്‍പ് ഈ പ്രദേശത്തുണ്ടായിട്ടുള്ള കാറ്റുകള്‍. എന്നാല്‍, ഇവയൊന്നും ബ്രിട്ടണ് ഭീഷണി ഉണ്ടാക്കിയിരുന്നില്ല. അതേസമയം മെയ്‌സാക്കിന്റെ അവസ്ഥ അങ്ങനെയല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല