അതിമാനുഷികനായ സൂപ്പര്‍മാനെപ്പോലെയാകാന്‍ ബ്രിട്ടീഷ് യുവാവ് നടത്തിയത് 23 ശസ്ത്രക്രിയകള്‍, ഇതിനായി ചെലവാക്കിയതാകട്ടെ ലക്ഷക്കണക്കിന് പൗണ്ടും. ഹെര്‍ബര്‍ട്ട് ഷാവേഷ് എന്ന 37കാരനാണ് സ്‌പൈഡര്‍മാന്റെ ലുക്കും ഷെയ്പ്പും കിട്ടാന്‍ ഈ സാഹസമൊക്കെ കാട്ടിക്കൂട്ടുന്നത്.
രൂപം ഏറക്കുറെ സൂപ്പര്‍മാനെപ്പോലെയായെങ്കിലും ഹെര്‍ബര്‍ട്ടിന്റെ മോഹത്തിന് ഡോക്ടര്‍മാര്‍ തടയിട്ടിരിക്കുകയാണിപ്പോള്‍. ഇനിയും ശസ്ത്രക്രിയകള്‍ നടത്തിയാല്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശസ്ത്രക്രിയക്ക് പുറമെ സൈഡ് ഇഫക്ട്‌സ് ഉണ്ടാക്കാന്‍ സാധ്യതയുള്ള മരുന്നുകളും ഇയാളുടെ ശരീരത്തില്‍ കുത്തിവെച്ചിരുന്നു.
ഇയാളുടെ ചെറുപ്രായത്തില്‍ സൂപ്പര്‍മാന്‍ സിനിമ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ അന്ധമായ ആരാധന. അന്നുമുതല്‍ സൂപ്പര്‍മാന്റെ രൂപവും വേഷവും ശേഖരിച്ചു തുടങ്ങി. പിന്നീടാണ് രൂപം തന്നെ സൂപ്പര്‍മാനെപ്പോലെയാക്കാന്‍ തീരുമാനിച്ചത്. ഡോക്ടര്‍മാരുടെ ഉപദേശത്തെത്തുടര്‍ന്ന് തല്‍ക്കാലം നിറുത്തിവച്ചെങ്കിലും മോഹം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നാണ് അയാള്‍ നല്‍കുന്ന സൂചന. ശസ്ത്രക്രിയകള്‍ക്കുള്ള പണം എങ്ങനെ സംഘടിപ്പിച്ചുവെന്ന് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല