രാജ്യം ഏതായാലും വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതില്‍ ഏറ്റവും അധികം സ്വാധീനം ഇന്ധന വിലയിലാണ്. ബ്രിട്ടന്റെ കാര്യമെടുത്താല്‍ ഇന്ധന വിലവര്‍ദ്ധനവ് മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണ്. എന്തായാലും ഇപ്പോള്‍ ആസ്ഡ വാഹനയുടമകള്‍ക്കും അതുവഴി വിപണിക്കും അല്‍പ്പം ആശ്വാസം പകര്‍ന്നിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് രണ്ടു പെന്നി കുറച്ചതായി ആസ്ഡ വ്യക്തമാക്കി, എന്തായാലും ആസ്ഡയുടെ പാത മറ്റു കമ്പനികളും പിന്തുടരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അങ്ങനെയെങ്കില്‍ ശരിക്കും പ്രൈസ് വാര് മുറുകുകയും ബ്രിട്ടീഷുകാര്‍ക്ക് കോളടിക്കുകയും ചെയ്യും.
നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ വില്‍ക്കുന്നത് ആസ്ഡയാണ്. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടു ഡ്രൈവര്‍മാര്‍ മുന്നോട്ട് വന്നതിന് തൊട്ട് പുറകെയാണ് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ ആസ്ഡ പെട്രോള്‍ വില കുറച്ചിരിക്കുനത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പെട്രോള്‍ ട്രേഡിംഗ് ഡയറക്റ്ററായ ആന്‍ഡി പീക്ക് പറഞ്ഞത് തങ്ങളുടെ ഉപഭോഗ്താക്കള്‍ക്ക് മികച്ച സേവനവും കുറഞ്ഞ വിലയും നല്‍കേണ്ടത് തങ്ങളുടെ കടമയാണ് എന്നാണ്.
ആഗോള വിപണിയില്‍ ക്രൂഡ്ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടനിലെ മൊത്ത വിപണിയില്‍ പെട്രോള്‍ വില ഏഴ് ശതമാനം കഴിഞ്ഞ ആഴ്ച കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ അഞ്ച് പെന്‍സ് വരെ വില കുറയാമെന്നു വിദഗ്തര്‍ സൂചന നല്‍കിയിട്ടുണ്ട്. അതേസമയം മൂന്ന് പെന്‍സ് വരെ നിലവിലെ സാഹചര്യത്തില്‍ ഇന്ധന കമ്പനികള്‍ക്ക് പെട്രോള്‍ വില കുറയ്ക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഒരു വാഹനയുടമയ്ക്ക് തങ്ങളുടെ കാറില്‍ പെട്രോള്‍ നിറയ്ക്കാന്‍ 72 പൌണ്ടോളം ചെലവ് വരുന്നുണ്ട്. ഇത് ശരാശരി ഒരാഴ്ചത്തെ അവരുടെ ഭക്ഷണത്തിന് ഉള്ള ചെലവിനു സമമാണ്. അതിനാല്‍ തന്നെ പെട്രോള്‍ വില കഴിയുന്നതും വേഗം എത്രയും കുരയാമോ അത്രയും കുറയേണ്ടത് ജനങ്ങളുടെ ആവശ്യമാണ് അല്ലാത്ത പക്ഷം ബ്രിട്ടനിലെ ജനജീവിതം താറുമാറാകും എന്നതില്‍ യാതൊരു സംശയവും വേണ്ട. മൊത്ത വിപണിയിലെ വില ഇപ്പോഴത്തെ പോലെ തുടരുകയാണെങ്കില്‍ നാല് പെന്‍സ് വരെ വില കുറയ്ക്കാനായേക്കും.
പെട്രോള്‍ വില സമീപകാലത്ത് റെക്കോഡുകള്‍ ഭേദിച്ചിരുന്നു. ഈ വര്‍ഷം ആദ്യം ഉണ്ടായതില്‍ നിന്നും 10.23 പെന്‍സിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് ഇതുവരെ. ആസ്ഡയാണ് ഏറ്റവും കുറഞ്ഞ വിലയില്‍ പെട്രോള്‍ വില്‍ക്കുന്നത് 139.31 പെന്‍സ് ആസ്ഡ വാങ്ങുമ്പോള്‍ ബി.പിയില്‍ പെട്രോള്‍ വില 143.73 പെന്നി ആണ്. ആഗോള വിപണിയിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഡീസല്‍ വിലയും ഇടിയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്തര്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ഡീസല്‍ റെക്കോര്‍ഡ് വിലയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല