ബ്രിട്ടണിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇപ്പോള്‍ വിലയുദ്ധത്തിലാണ്. വരുന്ന ക്രിസ്മസ് വ്യാപരമാണ് പ്രധാനമായും ഈ വിലയുദ്ധത്തിന് കാരണമായി പറയുന്നത്. ബ്രിട്ടീഷ് വിപണി എത്രവലിയ സാമ്പത്തികമാന്ദ്യത്തിനിടയിലും ശക്തമായ നിലയില്‍ വ്യാപാരം നടത്തുന്ന ഒരു കാലമാണ് ക്രിസ്മസ്. ഈ ക്രിസ്മസ് കാലത്തിനിടയിലാണ് സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും ഏറ്റവും വില കുറച്ച് സാധനങ്ങളും സേവനങ്ങളും വിറ്റഴിക്കുന്നത്.
ഇവിടെ പറയുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നടത്തുന്ന വിലയുദ്ധത്തെക്കുറിച്ചാണ്. പെട്രോള്‍ വില കുറച്ച് വില്‍ക്കുന്ന കാര്യത്തില്‍ ബ്രിട്ടണിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. ഇപ്പോള്‍ പമ്പുകളില്‍ പോയാല്‍ നേരത്തെ കിട്ടിയതിലും വില കുറച്ചാണ് പെട്രോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിലക്കുറവിന്റെ മാമാങ്കംതന്നെയാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്തിയിരിക്കുന്നത്.
അറുപത് പൗണ്ടില്‍ കൂടുതല്‍ രൂപ ഓണ്‍ലൈനായോ നേരിട്ടോ മുടക്കുന്ന ഒരു കസ്റ്റമര്‍ക്ക് സെയ്ന്‍സ്ബറി പത്ത് പെന്‍സിന്റെ ഓഫറാണ് നല്‍കുന്നത്. അതായ് നിങ്ങള്‍ക്ക് പത്ത് പെന്‍സ് ലാഭമെന്നര്‍ത്ഥം. ഇത് ഓരോ ലിറ്ററിനും കിട്ടുന്ന ലാഭമാണ്. ഇങ്ങനെ നോക്കിയാല്‍ കൂടുതല്‍ പെട്രോള്‍ അടിക്കുമ്പോള്‍ നിങ്ങളുടെ ലാഭം നല്ലൊരു സംഖ്യയായി മാറുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ഗുണമായി മാറുന്നത് പെട്രോള്‍ ശേഖരിച്ച് വെക്കാന്‍ തീരുമാനിക്കുമ്പോഴാണ്. ഇപ്പോള്‍ പെട്രോളിന് അത്യാവശ്യം പണം മുടക്കാന്‍ താല്‍പര്യമുള്ളവര്‍ കൂടുതല്‍ അളവ് ശേഖരിക്കാന്‍ തീരുമാനിച്ചാല്‍ നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കും.
സെയിന്‍സ്ബറി മാത്രമല്ല മോറിസണും പെട്രോള്‍ വിലകുറച്ച് വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ കുറച്ചുകൂടി ആകര്‍ഷകമായ ഓഫറാണ് മുന്നോട്ട് വെയ്ക്കുന്നത്. മുടക്കുന്ന ഓരോ നാല്‍പത് പൗണ്ടിനു ആറ് പെന്‍സാണ് ഓഫര്‍ ചെയ്യുന്നത്. ഇതെല്ലാം അവിടത്തുകാര്‍ക്കും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഗുണകരമാകും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ? ബ്രിട്ടണില്‍ ചെന്നാലുടന്‍ ചെറിയൊരു കാറും വാങ്ങി ജീവിതം കരുപിടിപ്പിക്കാന്‍ നോക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം വലിയൊരു സഹായമാണ് ഇതിലൂടെ ലഭ്യമാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല