ലണ്ടന്‍ : ടാപ്പില്‍ നിന്ന് നേരിട്ട് കുപ്പികളിലേക്ക് ശേഖരിക്കുന്ന വെളളമാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതെന്ന് പരാതി. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളായ ടെസ്കോയും ആസ്ഡയുമാണ് അവരുടെ കുടിവെളള ബ്രാന്‍ഡുകള്‍ ടാപ്പില്‍ നിന്ന് നേരിട്ട് ശേഖരിച്ച ശേഷം വില്‍പ്പനയ്ക്ക് വയ്കകുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇത് ശുദ്ധമായ വെളളമെന്ന് കരുതി ദിവസേന വാങ്ങികൊണ്ടു പോകുന്നത്. ടെസ്കോയുടെ എവരിഡേ വാല്യൂ സ്്റ്റില്‍ വാട്ടര്‍ എന്ന കുടിവെളള ബ്രാന്‍ഡും ആസ്ഡയും സ്മാര്ട്ട്പ്രൈസ് സ്റ്റില്‍ വാട്ടര്‍ എന്ന ബ്രാന്‍ഡുമാണ് ഇത്തരത്തില്‍ ടാപ്പ് വെളളം വില്‍ക്കുന്നത്. എന്നാല്‍ ഇതില്‍ ടാപ്പ് വെളളമാണന്ന മുന്നറിയിപ്പ് ലേബലില്‍ നല്‍കിയിട്ടുമില്ല.
രണ്ട് ലിറ്ററിന്റെ ബോട്ടിലിന് വെറും 17 പെന്‍സാണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് ബ്രാന്‍ഡുകളുടെ കുപ്പിവെളളത്തിന് വില. വന്‍കിട കുടിവെളള ബ്രാന്‍ഡുകളെക്കാള്‍ വിലക്കുറവാണന്നതാണ് ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. വന്‍കിട കുടിവെളള ബ്രാന്‍ഡുകളാണ് പെരിയര്‍, ഇവിയാന്‍ എന്നവയുടെ വിലയേക്കാള്‍ മൂന്നിലൊന്ന് കുറവാണ് സൂപ്പര്‍മാര്‍ക്കറ്റ് ബ്രാന്റുകളുടെ കുടിവെളളത്തിന്.
എന്നാല്‍ ടാപ്പുകളില്‍ നിന്ന് വരുന്ന വെളളം ശുദ്ധമാണന്നും അത് ഫില്‍ട്ടര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് രാജ്യത്തെ പ്രധാന കുടിവെളള വിതരണക്കാരായ വാട്ടര്‍ സപ്ലൈയേഴ്സിന്റെ വാദം. ഡ്രിങ്കിംഗ് വാട്ടര്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധനാഫലം അനുസരിച്ച് യുകെയില്‍ വിതരണം ചെയ്യുന്ന ടാപ്പ് വാട്ടര്‍ 99.96 ശതമാനം ശുദ്ധമാണ്. മാത്രമല്ല എല്ലാ സാമ്പിളുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെയാണ് പരിശോധിക്കുന്നതെന്നും വാട്ടര്‍ സപ്ലെയേഴ്സ് അറിയിച്ചു. ഇരു സൂപ്പര്‍മാര്‍ക്കറ്റുകളും തങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ വില്‍ക്കുന്ന കുപ്പിവെളളം യുകെയിലെ മെയിന്‍ ലൈന്‍ വെളളമാണന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കുപ്പികളിലെ ലേബലില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് തെറ്റാണന്നാണ് അധികൃതരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല