സൂപ്പര്‍മാര്‍ക്കറ്റുകളിലെ മദ്യത്തിന്റെ വിലകുറവ് ചെറുകിട കച്ചവടക്കാര്‍ ഉപയോഗിക്കുന്നു. മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുവാനാണ് പലരുടെയും ശ്രമം. നല്ല ബ്രാന്‍ഡ് നിലവാരത്തിലുള്ള അളവ് മദ്യകുപ്പിക്ക് 11 പൌണ്ടും വലിയ കുപ്പിക്ക് 13 പൌണ്ടുമാണ്. മൊത്തക്കച്ചവടക്കാരെക്കാള്‍ വില കുറവിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മദ്യം വില്‍ക്കുന്നത് എന്ന് ചെറുകിട കച്ചവടക്കാര്‍ പറഞ്ഞു.
ഐഷയറിലെ കില്ബിര്നിയില്‍ സ്വന്തമായി മില്‍ട്ടന്‍ഫുഡ്സ് ആന്‍ഡ് വൈന്‍ എന്ന കട നടത്തുന്ന രണ്ബീര്‍ സിംഗ് ഈ സുവര്‍ണ്ണാവസരം വെറുതെ കളഞ്ഞില്ല. 1000 പൌണ്ട് അദ്ദേഹം ആസ്ട ആന്‍ഡ് ടെസ്ക എന്ന ബ്രാന്‍ഡ് വാങ്ങുന്നതിന് ചിലവഴിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ ഇതിനു പതിമൂന്നു പൌണ്ട് മാത്രമേ ഉള്ളൂ. ഇത്രയും വില്കക്കുറവില്‍ മറ്റൊരിടത്തും മദ്യം ലഭിക്കുന്നില്ല.
ഏഴു പൌണ്ട് മാത്രം വില വരുന്ന ടെന്നട്സ് ആന്‍ഡ് ബുട്വീസര്‍ എന്ന ബ്രാന്‍ഡിന്റെ 200 കേയ്സുകള്‍ ആണ് രണ്ബീര്‍ സിംഗ് വാങ്ങിയത്. സാധാരണ ഇതിനു 7.49 പൌണ്ടാണ് ഉണ്ടാകാറുള്ളത്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഈ വിലക്കുറവ് പബ്ബുകള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. പല പബ്ബുകളും അടച്ചുപൂട്ടേണ്ടി വരും എന്ന ഒരു അവസ്ഥയിലാണ്. ഇന്സ്ടിട്യൂറ്റ് ഓഫ് പബ്ലിക് പോളിസി റിസേര്‍ച്ച് ഇപ്പോള്‍ ഓരോ യൂണിറ്റിനും ഒരു താങ്ങ് വില നിശ്ചയിക്കുവാന്‍ തീരുമാനം കൈകൊള്ളുകയാണ്. അല്ലെങ്കില്‍ പബ്ബുകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളെയും വിലയിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് ആശങ്ക പടര്‍ത്തും.
പതിനഞ്ചു പൌണ്ട് ആയിരുന്ന ഗ്രൌസ് ബ്രാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റില്‍ പന്ത്രണ്ട് പൌണ്ടിനാണ് വില്‍ക്കുന്നത്. വന്‍ ബ്രാന്‍ഡുകള്‍ ആയ സ്മിര്നോഫ്,ഗോര്‍ഡന്‍ എന്നിവ വെറും പതിനൊന്നു പൌണ്ടിനും ,ബാകാര്ടിയുടെ എരിസ്ടോഫ് വോഡ്ക 10.59 പൌണ്ടിനുമാണ് വില്‍ക്കുന്നത്. സാധാരണ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സൂക്ഷിക്കുന്ന ആല്‍ക്കഹോള്‍ സാധനങ്ങള്‍ക്ക് നിയത്രണം ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്രാവശ്യത്തെ സ്പെഷല്‍ ഓഫര്‍ കാരണം കസ്റ്റമര്‍ക്ക് ആവശ്യമായ മദ്യം എത്തിക്കുവാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. സാധാരണ മൊത്തകച്ചവടക്കാര്‍ക്ക് ഡിസംബറില്‍ വില്‍പനയില്‍ കാണാറുള്ള തള്ളികയറ്റം ഇപ്രാവശ്യം ഉണ്ടായില്ല. പലരും തങ്ങളുടെ ചെറു കടകള്‍ ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ വിലക്കുറവാല്‍ നടത്തികൊണ്ട് പോകുന്നുണ്ട്. അതിനാല്‍ തന്നെ ഈ അവസരം മുതലെടുത്തു കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിക്കുകയാണ് പലരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല