കൃഷ്ണനും രാധയുമെന്ന ഒറ്റച്ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍താരമായപ്പോള്‍ പ്രേക്ഷകരും കൈയ്യൊഴിയുന്നു. ആഗസ്റ്റ് 3ന് കേരളത്തിലെ ഇരുപതോളം തിയറ്ററുകളിലെത്തിയ പണ്ഡിറ്റിന്റെ പുതിയ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് കാണാന്‍ ആള്‍ക്കൂട്ടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൃഷ്ണനും രാധയും പോലൊയൊരു തട്ടുപൊളിപ്പന്‍ പടം കാണാനെത്തുന്നവരെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് നിരാശപ്പെടുത്തുകയാണെന്ന് തിയറ്റര്‍ ഉടമകള്‍ തന്നെ പറയുന്നു. അമ്പേ മോശമെന്ന് പറയാവുന്ന എഡിറ്റിങും ക്യാമറയുമൊക്കെയായിരുന്നു കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ ആകര്‍ഷകഘടകം. ഒരു രസത്തിന് വേണ്ടിയാരുന്നു യുവാക്കള്‍ ഈ സിനിമ കാണാന്‍ അന്ന് ഇടിച്ചുകയറിയത്.
പണ്ഡിറ്റിന്റെ രണ്ടാം ചിത്രത്തിലും ജനം പ്രതീക്ഷിച്ചത് അത് തന്നെ. എന്നാല്‍ പതിവ് മെയിന്‍സ്ട്രീം സിനിമയോട് ചേര്‍ന്ന് നില്ക്കുന്ന രീതിയിലാണ് പണ്ഡിറ്റ് തന്റെ രണ്ടാംസിനിമയൊരുക്കിയത്. എഡിറ്റിങ്ങും മറ്റും കൂടുതല്‍ പ്രൊഫഷണലിസം വന്നതോടെ ഇതുമൊരു സാദാ സിനിമയായി മാറിയത്രേ. ഇതാണ് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത്.
ആദ്യ ചിത്രത്തിലേത് പോലെ രണ്ടാം ചിത്രത്തിലെ ഗാനങ്ങളും യൂട്യൂബില്‍ വന്‍ഹിറ്റായിരുന്നു. സിനിമയിലെ കാമിനിയെന്ന് തുടങ്ങുന്ന ഗാനത്തിന് മാത്രം ഏതാണ്ട് രണ്ട് ലക്ഷത്തോളം ഹിറ്റുകള്‍ ലഭിച്ചിരുന്നു. ഈ ചിത്രത്തിലും ക്യാമറയൊഴിച്ചുള്ള കാര്യങ്ങളെല്ലാം പണ്ഡിറ്റ് തന്നെയാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്. എട്ട് നായികമാരും പാട്ടും ആവശ്യത്തിന് സറ്റണ്ടുമൊക്കെയുള്ള സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് അഞ്ച് ലക്ഷം രൂപയ്ക്കാണ് നിര്‍മിച്ചിരിയ്ക്കുന്നത്. തന്റെ ചിത്രം ഒരാഴ്ച ഓടിയാല്‍ത്തന്നെ ലാഭമാവുമെന്ന് പണ്ഡിറ്റ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല