സൗമ്യ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദചാമിയെ രക്ഷിക്കാനായി സുപ്രീംകോടതി അഭിഭാഷകരെത്തുമെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരായ കെടിഎസ് തുല്‍സി, മജീദ് മേമന്‍ എന്നിവരില്‍ ആരെയെങ്കിലും കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യമാണ് പ്രതിഭാഗം പരിഗണിക്കുന്നത്.
ബോംബെ ഹൈക്കോടതിയിലെ ക്രിമിനല്‍ അഭിഭാഷകനായ ബിഎ അളൂരാണ് വിചാരണാകോടതിയില്‍ ഗോവിന്ദ ചാമിയ്ക്ക് വേണ്ടി വാദിച്ചത്. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കു വേണ്ടി അപ്പീല്‍ സമര്‍പ്പിക്കുമെന്നു വിധി വന്നതിന് ശേഷം ആളൂര്‍ വ്യക്തമാക്കിയിരുന്നു.
സാഹചര്യ തെളിവുകളനുസരിച്ചാണു വിചാരണക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വേണ്ടി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഈ വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. പ്രതിക്കു വധശിക്ഷ പ്രഖ്യാപിക്കും മുന്‍പു സ്വീകരിക്കേണ്ട മാനദണ്ഡം കോടതി പാലിച്ചോയെന്ന കാര്യങ്ങള്‍ പരിശോധിക്കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല