സ്വന്തം ലേഖകൻ: വിദ്യാലയങ്ങളിൽ പരമ്പരാഗത മുസ്ലിം വേഷങ്ങൾ നിരോധിച്ച ഫ്രഞ്ച് സർക്കാർ നടപടിക്ക് ഫ്രാൻസിലെ പരമോന്നത കോടതിയായ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി. വിദ്യാഭ്യാസത്തിലെ മതനിരപേക്ഷ നിയമങ്ങളെ, ചില വസ്ത്രധാരണ രീതികൾ ലംഘിക്കുന്നതായി കണക്കാക്കിയാണ് ഫ്രഞ്ച് സർക്കാർ നിരോധനം കൊണ്ടുവന്നത്.
ശിരോവസ്ത്രം സ്‌കൂളുകളിൽ നിരോധിച്ചതിന് പുറമെ, ശരീരം മുഴുവൻ മറയ്ക്കുന്ന പരമ്പരാഗത മുസ്ലിം വേഷങ്ങളായ അബയ, ഖാമി എന്നിവയ്ക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയതിനെയാണ് പരമോന്നത ഫ്രഞ്ച് കോടതി കഴിഞ്ഞ ദിവസം ശരിവെച്ചത്. നിരോധനം വിവേചനപരമാണെന്നും, മുസ്ലിംകൾക്കെതിരെ വിദ്വേഷം വളർത്താനും, വംശീയ പ്രൊഫൈലിങ്ങിനും കാരണമാകുമെന്നും കാണിച്ചു, ആക്ഷൻ ഫോർ ദ റൈറ്റ്‌സ് ഓഫ് മുസ്ലിംസ് (എഡിഎം) നൽകിയ പരാതിയിലാണ് വിധി പ്രഖ്യാപനം.
അഭയ, ഖാമി എന്നിവയെ മതപരമായ വസ്ത്രമല്ല, ആൺകുട്ടികൾ ധരിക്കുന്നതിന് തുല്ല്യമായ പരമ്പരാഗത വസ്ത്രമായാണ് പരിഗണിക്കേണ്ടതെന്നായിരുന്നു പരാതിക്കാരുടെ വാദം. നിരോധനത്തിലൂടെ സർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും, അറബികളെ ലക്ഷ്യം വെച്ച് പെൺകുട്ടികളെ ഒറ്റപ്പെടുത്തുന്നതിനാൽ ഈ നിയമം സ്ത്രീ വിരുദ്ധമെന്നും, വസ്ത്ര വിവേചനം ഉയർത്തുന്ന അപകടസാദ്ധ്യതയെ കാണാതിരിക്കരുതെന്നും വാദമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല