സ്വന്തം ലേഖകന്‍: സുപ്രീം കോടതിയിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ഇടപെടുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡേയും എല്.നാഗേശ്വര് റാവുവും പങ്കെടുക്കും.
പ്രതിഷേധിച്ച ജഡ്ജിമാരുമായും ചീഫ് ജസ്റ്റിസ് ചര്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടതി നടപടികള്‍ തടസ്സപ്പെടില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതികരണം നടത്തിയ ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങളെ അറിയിച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.കെ.മിശ്രയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജസ്റ്റിസ് ചെലമേശ്വറിനെ കണ്ടത്. വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നു വ്യക്തമായ പ്രതികരണമുണ്ടായിട്ടില്ല. മറ്റു മൂന്ന് ജഡ്ജിമാരുമായി ചര്‍ച്ച ചെയ്ത ശേഷമേ തുടര്‍നടപടി തീരുമാനിക്കാനാകൂവെന്നും ചെലമേശ്വര്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങളോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക്മിശ്രയും വാര്ത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരും തിങ്കളാഴ്ച രാവിലെ ചര്ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല