ഷീലയ്ക്കും ശാരദയ്ക്കും പിന്നാലെ കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം നടി സുരേഖയും വീണ്ടും മലയാള സിനിമയിലെത്തുന്നു. നായികയായും ഗ്ലാമര്‍താരമായും വെള്ളിത്തിരയില്‍ തിളങ്ങിയ സുരേഖയ്ക്ക് കാല്‍നൂറ്റാണ്ടിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്നതിന്റെ പാരവശ്യമൊന്നുമില്ല. സുഹൃത്തുക്കളുടെയും അടുത്തബന്ധുക്കളുടെയും നിര്‍ബന്ധത്തിനും പ്രോത്സാഹനത്തിനും വഴങ്ങിയാണ് സുരേഖ വീണ്ടും മേക്കപ്പിടുന്നത്.’തകര’ എന്ന ഒരു ചിത്രം മാത്രം മതി സുരേഖ എന്ന നടിയെ മലയാളികളുടെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍.
പ്രതാപ്‌പോത്തന്റെ നായികയായി തിളങ്ങിയ സുരേഖ,’കട്ടുറുമ്പിനും കാതുകുത്ത്’എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തിന്റെ അഭിനയത്തിലൂടെ ഹാസ്യാഭിനയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. 1986ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം ചലച്ചിത്രാഭിനയരംഗത്തോട് താല്ക്കാലികമായി വിടചൊല്ലിയ സുരേഖ ശക്തമായ അമ്മവേഷത്തിലൂടെയാണ് ജോണി ആന്റണിയുടെ ‘മാസ്റ്റേഴ്‌സ്’ എന്ന ചിത്രത്തിലടെ മലയാള ചലച്ചിത്രലോകത്തേയ്ക്ക് തിരിച്ചുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല