1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

ഒരു നടനെന്ന നിലയില്‍ മമ്മൂട്ടിയോട്‌ തികഞ്ഞ ആദരവും ബഹുമാനവുമുണ്ടെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമേയുള്ളു. തങ്ങള്‍ക്ക്‌ ഇരുവര്‍ക്കും മലയാള സിനിമയില്‍ അവരവരുടേതായ സ്ഥാനങ്ങളുണ്ട്‌. അതില്‍ തനിക്ക്‌ സംതൃപ്‌തിയുണ്ടെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ വേളയില്‍ സുരേഷ്‌ ഗോപിക്ക്‌ പ്രാധാന്യം കുറഞ്ഞുപോയെന്ന കാരണത്താല്‍ പിണങ്ങിപ്പോയെന്ന വിവാദത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണറിന്റെ ചിത്രീകരണവേളയില്‍ തനിക്കും മമ്മൂട്ടിക്കും ഇടയില്‍ ഒരുതരത്തിലുള്ള സുപ്പീരിയോറിറ്റി കോംപ്‌ളക്‌സും ഉണ്ടായിട്ടില്ലെന്ന്‌ സുരേഷ്‌ ഗോപി പറയുന്നു. അത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണ്‌.

സൂപ്പര്‍ താരങ്ങള്‍ സമൂഹത്തോട്‌ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നാണ്‌ തന്റെ അഭിപ്രായമെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞു. പ്രേക്ഷകരില്‍ പലരും സിനിമാതാരങ്ങളെ തന്റെ റോള്‍ മോഡലുകളായാണ്‌ കാണുന്നത്‌. അതുകൊണ്ടുതന്നെ വ്യക്‌തിജീവിതത്തില്‍ നടന്‍മാരെ അനുകരിക്കാന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ നടന്‍മാരില്‍ പലരും സമൂഹത്തോട്‌ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ ശ്രമിക്കാറുണ്ടോയെന്ന കാര്യം സംശയമാണെന്നും സുരേഷ്‌ ഗോപി പറഞ്ഞു. താന്‍ രാഷ്‌ട്രീയത്തില്‍ സജീവമാകുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.