നടന്‍ സുരേഷ്‌ഗോപിയുടെ അമ്മ കൊല്ലം ഭരണിക്കാവ് മാടന്‍നട ‘ലക്ഷ്മിയില്‍ ജ്ഞാനലക്ഷ്മി അമ്മ (72) അന്തരിച്ചു. മൂത്ത മകനായ സുരേഷ് ഗോപിക്കൊപ്പം ശാസ്തമംഗലത്തെ ‘ലക്ഷ്മി’യിലായിരുന്നു താമസം. രണ്ടു ദിവസമായി പട്ടം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ചലച്ചിത്ര വിതരണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പരേതനായ കെ. ഗോപിനാഥന്‍ പിള്ളയാണ് ഭര്‍ത്താവ്.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. സുഭാഷ് ഗോപി, സനില്‍ ഗോപി, സുനില്‍ ഗോപി എന്നിവരാണ് മറ്റു മക്കള്‍. രാധിക, രേഖ, റാണി, ശോഭ എന്നിവര്‍ മരുമക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല