സ്വന്തം ലേഖകന്‍: മുഖത്ത് മലമൂത്ര വിസര്‍ജനം നടത്തി, ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നു, ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി സുരേഷ് റെയ്‌ന. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ജീവിതത്തിനിടയിലെ ദുരനുഭവങ്ങളാണ് തന്നെ ആത്മഹത്യാ ചിന്തക്ക് പ്രേരിപ്പിച്ചതെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര ബാറ്റ്‌സ്മാനായ റെയ്‌ന പറഞ്ഞു.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തല്‍. 13 മത്തെ വയസ്സില്‍ ഒരു ട്രെയിന്‍ യാത്രക്കിടെ കിടന്നുറങ്ങുകയായിരുന്നു തന്റെ കൈ പിന്നിലേക്കു കെട്ടി മുഖത്തേക്ക് ഒരു കുട്ടി മലമൂത്ര വിസര്‍ജനം ചെയ്തത് മറക്കാനാവാത്ത ദുരനുഭവമാണ്. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ജീവിതകാലത്ത് ഹോക്കി സ്റ്റിക് ഉപയോഗിച്ച് മുതിര്‍ന്നവര്‍ തന്നെയും കൂട്ടുകാരനെയും മര്‍ദിച്ചു.
നട്ടെല്ലിന് പരിക്കേറ്റ കൂട്ടുകാരന്‍ കുറേ ദിവസം ഗുരുതരാവസ്ഥയിലായി. ഈ സമയത്തെല്ലാം ആത്മഹത്യയായിരുന്നു മനസ്സില്‍. ഒരു വര്‍ഷത്തിനുശേഷം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ചു. പിന്നീട് സഹോദരന്റെ നിര്‍ബന്ധ പ്രകാരം രണ്ടു മാസത്തിനുശേഷം വീണ്ടും ഹോസ്റ്റലിലേക്ക് മടങ്ങേണ്ടി വന്നതായും റെയ്‌ന ഓര്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല