സ്വന്തം അച്ഛന്റെ രോഗകാരണം തിരക്കിയ മകളോട് ദൈവവുമായി ഒരു അപ്പോയിന്റ്മെന്റ് എടുക്കാന്‍ ഉപദേശിച്ച സര്ജന് വിവാദത്തില്‍. ഇതിനെതിരെ മകള്‍ പരാതിപ്പെട്ടതോടെയാണ് ഡോക്ടര്‍ പ്രതിക്കൂട്ടില്‍ ആയത്. ജോണ്‍ എഡ്വേര്‍ഡ്സ് എന്ന സര്ജന് ആണ് തന്റെ പരുക്കന്‍ സ്വഭാവം മൂലം വിവാദക്കുരുക്കില്‍ അകപ്പെട്ടത്. ഇദ്ദേഹത്തിനെതിരെ പരാതിപ്പെട്ടിട്ടുള്ളത് കൈല്‍ കൊട്രേല് എന്ന മുപ്പത്തിയെട്ടുകാരിയാണ്.
കൈല്‍ കൊട്രെലിന്റെ അച്ഛനായ ടെറന്‍സ് കൌലിംഗ്(70) തന്റെ അര്‍ബുദരോഗത്തിന് അബേരിസ്റിറ്റിലെ ബ്രോന്ഗ്ലൈസ് ഹോസ്പിറ്റലില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ചികിത്സിക്കപ്പെട്ടിരുന്നു. എഡ്വേര്ഡ്സ്മായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഈ സര്ജന് അതിര് വിട്ടു സംസാരിച്ചത് എന്ന് കൈല്‍ ഓര്‍മ്മിക്കുന്നു. അന്നെ തന്റെ അച്ഛന്റെ രോഗ വിവരം യാതൊരു ദാക്ഷിണ്യവുമില്ലാതെ വെളിപ്പെടുത്തുകയും അദ്ദേഹം അധികനാള്‍ ജീവിച്ചിരിക്കില്ല എന്നും ഈ സര്ജന് തുറന്നടിച്ചിരുന്നു. രോഗകാരണം ചോദിച്ചപ്പോള്‍ തന്നോട് ചോദിക്കുന്നതിനേക്കാള്‍ ദൈവത്തിനോട് ചോദിക്കുന്നതായിരിക്കും നല്ലത് എന്ന് അദ്ദേഹം പറയുകയുണ്ടായി.
ഇത്രയും ക്രൂരമായി സംസാരിക്കുന്ന ഇദ്ദേഹം എങ്ങിനെ ഒരു സര്ജന് ആയി എന്ന് പോലും കൈല്‍ നു തോന്നിയിരുന്നു. ടെറന്‍സ് കൌലിംഗ് കൈല്‍ അടക്കം ഒന്‍പതു കുട്ടികളുടെ അച്ഛനായിരുന്നു. ഈ സംഭവത്തിന് ഒരു മാസത്തിനു ശേഷം ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യ സംഘടനകളില്‍ എഡ്വേര്‍ഡിന്റെ സ്വഭാവത്തെ പറ്റി പരാതിപ്പെട്ടുകൊണ്ട് കൈല്‍ തന്റെ നീക്കങ്ങള്‍ നടത്തി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എഡ്വേര്‍ഡ് മാപ്പ് പറയണം എന്ന് ആശുപത്രി അധികൃതര്‍ കണ്ടെത്തി.
അന്വേഷണം നടത്തിയ ലിന്‍ഡ ഹ്യൂഗേസ് സര്ജന് ഉപയോഗിച്ച വാക്കുകള്‍ ആരോചകമായിരുന്നു എന്ന് കണ്ടെത്തി. ഒരു സര്ജന് നടത്തിയ ഈ സംഭാഷണം അതൃപ്തികരം ആണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കൈല്‍ ഈ മാപ്പ് പറച്ചില് സ്വീകരിക്കാതെ എന്‍.എച്ച്.എസ് ഓംബുട്സ്മാനില് പരാതി നല്‍കുകയായിരുന്നു. ഇതിനായി ഒരു സ്വതന്ത്ര അന്വേഷകന് വരും എന്നും എന്‍.എച്ച്.എസ് വ്യക്തമാക്കിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല