1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2018

സ്വന്തം ലേഖകന്‍: നടന്‍ സൂര്യയുടെ ഉയരത്തെ പരിഹസിച്ച ചാനലിനെതിരെ നോട്ടീസ് അയച്ച് നടികര്‍ സംഘം; ചാനല്‍ അവതാരകര്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധം. നേരത്തെ സിനിമാ രംഗത്തുള്ളവരും ആരാധകരും അവതാരകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നടികര്‍ സംഘം ഐകകണ്‌ഠ്യേന ചാനലിനെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചത്.

രണ്ട് അവതാരകമാരാണ് സൂര്യയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് സ്റ്റൂളും അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം അഭിനയിക്കണമെങ്കില്‍ സൂര്യ ഹീലുള്ള ചെരുപ്പും ധരിക്കണമെന്നായിരുന്നു അവതാരകരുടെ പരിഹാസം.

സംഗതി വിവാദമായതോടെ മറുപടിയുമായി സൂര്യയും രംഗത്തെത്തി. തരം താഴ്ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സ്വയം തരംതാഴരുത്. എന്നിരുന്നാലും നിങ്ങളുടെ സമയം മറ്റ് ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക. സമൂഹത്തിന് ഗുണമുണ്ടാകട്ടെ സൂര്യ ട്വീറ്റ് ചെയ്തു.ചാനലിനെതിരെ നടികര്‍ സംഘം സെക്രട്ടറിയും നടനുമായി വിശാല്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ എന്നിവരടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ഒരു നടന്‍ എന്ന നിലയിലല്ല ഒരു പൗരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് സ്വകാര്യകതകളുണ്ട്. അതിനെ ബഹുമാനിക്കാത്ത ഒരു നടപടിയും സ്വീകാര്യമല്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം വിശാല്‍ ചാനലിനെതിരെ നല്‍കിയ പരാതിയില്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.