പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന് വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ട് വലിയ പ്രയോജനം ഒന്നും ഇത് വരെയും കണ്ടിട്ടില്ല. എന്നാല്‍ ഇത് നിര്‍ത്തുന്നത് കൊണ്ടു ചില പ്രയോജനങ്ങള്‍ ഉണ്ടെന്നു പറഞ്ഞാല്‍ ചിലരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയേക്കും. പുകവലി അവസാനിപ്പിച്ചാല്‍ ലഭിക്കുന്ന പ്രയോജനങ്ങള്‍ താഴെകൊടുക്കുന്നു.
പ്രതുല്പാദനക്ഷമത വര്‍ദ്ധിക്കുന്നു
പുരുഷ ബീജങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും എന്നുള്ളതാണ് പ്രധാന ഗുണം. ചുരുക്കത്തില്‍ പുക വലി ഉപേക്ഷിക്കുന്ന്വര്‍ക്ക് മക്കള്‍ ഉണ്ടാകുവാനുള്ള സാധ്യതയില്‍ ഒരു കുറവും വരുന്നില്ല എന്നര്‍ത്ഥം. പുകവലി മൂലമുള്ള പുരുഷത്വമില്ലായ്മ ഇന്നത്തെ സമൂഹം നേരിടുന്ന വന്‍ പ്രശ്നങ്ങളിലൊന്നാണ്.
മികച്ച ലൈഗികത
പുകവലി ഉപേക്ഷിക്കുന്നത് രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കും. ശാരീരിക സംവേദന ക്ഷമത ഇതിനാല്‍ വര്‍ദ്ധിക്കുന്നു. ഇത് മികച്ച ലൈംഗികതയ്ക്ക് വഴി തെളിയിക്കുന്നു.
ആകര്‍ഷണീയത വര്‍ദ്ധിക്കുന്നു
പല്ലുകള്‍ക്കിടയില്‍ കറുത്തനിറവും മഞ്ഞപ്പല്ലും ഉള്ളവരെ ആര്‍ക്കാണ് ഇഷ്ടപ്പെടുക. പുകവലി ഉപേക്ഷിച്ചാല്‍ ഈ പ്രശങ്ങലെല്ലാം സാവധാനം മാറും.
ജരാനര
പുക വലിക്കുന്നവര്‍ പെട്ടെന്ന് തന്നെ വാര്‍ധക്യത്തിന് പിടി കൊടുക്കുന്നതായിട്ടാണ് പഠനങ്ങള്‍ പറയുന്നത്. അവരുടെ തൊലി പെട്ടെന്ന് തന്നെ ചുളിയുകയും മുടി വെളുത് പോകുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിച്ചാല്‍ ഇതില്‍ നിന്നെല്ലാം നമുക്ക് മോചനം ലഭിക്കുന്നു.
പല്ലുകള്‍ കൂടുതല്‍ നില നില്‍ക്കുന്നു
പുകവലി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പല്ലുകളെയാണ്. മഞ്ഞ പല്ലുകള്‍ ഇതിനാല്‍ ഉണ്ടാകുന്നു. മോണ രോഗം വരുന്നതിനും പുകവലി ഒരു കാരണമാണ്.
ശ്വസനം ഞാനായി നടക്കുന്നു
കൂടുതല്‍ ആഴത്തില്‍ ശ്വസിക്കുന്നതിനു പുകവലി നിര്‍ത്തുന്നത് സഹായിക്കും.ഇത് വഴി കൂടുതല്‍ ഓക്സിജന്‍ ഉള്ളിലേക്ക് എടുക്കുകയും ശരീര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാകുകയും ചെയ്യും.
സമ്മര്‍ദം കുറയ്ക്കും
മാനസികമായ സമ്മര്‍ദ്ദം കുറക്കുവാനാണ് സാധാരണ നാം പുക വലിക്കാറു എങ്കിലും വലി ഉപേക്ഷിക്കുന്നതാണ് സത്യത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ ഉപകരിക്കുക.
ശ്രദ്ധ കൂടുന്നു
പുകവലി ശ്രദ്ധക്കുറവിനു കാരണമാക്കുന്നു. ഇതൊരു പ്രവര്‍ത്തിയിലും ചെറിയ രീതിയിലുള്ള അശ്രദ്ധ ഇത്തരക്കാരില്‍ പ്രകടമാണ്. പുകവലി ഉപേക്ഷിക്കുന്നത് ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധിക്കുവാന്‍ സഹായിക്കും.
സ്വാദും മണവും വര്‍ദ്ധിക്കും
സ്വാദും മണവും അറിയുന്ന ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുന്നു. ഇതിലൂടെ നമ്മുടെ സംവേദനക്ഷമതയും വര്‍ദ്ധിക്കുന്നുണ്ട്.
പണം ലാഭിക്കാം
ദിവസം ഒരു പാക്കറ്റ് സിഗരറ്റ് വലിക്കുന്നവര്‍ക്ക് വര്ഷാ വര്ഷം രണ്ടായിരം പൌണ്ട് വച്ച് ലാഭിക്കാവുന്നതാണ്. ഇത് മറ്റു കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
കാഴ്ച
കണ്ണുകളില്‍ സാധാരണ കണ്ടു വരുന്ന അസുഖങ്ങള്‍ ഏതാണ്ടോക്കെ പുകവലിയുടെ സമ്പാദ്യമാണ്. പുക വലി വേണ്ടെന്നു വയ്ക്കുന്നതോടെ നമ്മുടെ കാഴ്ചശക്തിയാണ് നമുക്ക് തിരികെ ലഭിക്കുന്നത്.
ഇന്‍ഷുറന്‍സ്
പല ഇന്‍ഷുറന്‍സ്‌കാരും പുക വലി മൂലമുള്ള രോഗങ്ങള്‍ക്കും മരണങ്ങള്‍ക്കും പണം നല്‍കുന്നില്ല. മറ്റു രോഗം വന്നാല്‍ തന്നെ പുകവലിയുടെ പേരില്‍ ഇന്‍ഷുറന്‍സ് റദ്ദു ചെയ്യപെട്ടു പോകുകയും ചെയ്യും. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍ പുകവലി ഉപേക്ഷിക്കുന്നതിലൂടെ നമുക്ക് സാധിക്കും.
തീപ്പിടുത്തത്തിനു സാധ്യത കുറയും
ഇപ്പോഴും എരിയുന്ന ചുണ്ടുമായ് നടക്കുന്നത് എത്ര അപകടങ്ങള്‍ വരുത്തി വച്ചിരിക്കുന്നു. പെട്രോള്‍ ബങ്കിലും മറ്റും പൊട്ടിത്തെറികള്‍ ഉണ്ടാകുന്നതിനു ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയുടെ മുനമ്പിലെ പൊടി തീ മതിയാകും.
കൂടുതല്‍ ആത്മവിശ്വാസം
പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുവാനുള്ള സാധ്യത പുക വലിക്കാരില്‍ അധികമാണെന്ന് പഠനം തെളിയിച്ചു കഴിഞ്ഞു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ നഷ്ടപ്പെട്ട ആത്മവിശ്വാസം നേടിയെടുത്തു പ്രശ്നങ്ങളെ ധീരമായി നേരിടുന്നതിനു സാധിക്കും.
കുറഞ്ഞ ഡെക്കറേഷന്‍
പുക വലിക്കാരുടെ മുറി കണ്ടാല്‍ മനസിലാകും ചുമരുകള്‍ക്ക് മഞ്ഞ നിറമായിരിക്കും ചെറിയ ചെറിയ കരിയിടപാടുകള്‍ അവിടെയും ഇവിടെയും കാണാം. ആഷ് തൂവി പ്പോയി കിടക്കുന്നുണ്ടാകും. എന്നിങ്ങനെ എത്രയെത്ര കാര്യങ്ങള്‍ ഇതിലൂടെ നമുക്ക് ഒഴിവാക്കാം ഒന്ന് ചിന്തിച്ചു നോക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല