സുരക്ഷിതത്വത്തിന് പേരുകേട്ട നാടാണ് ബ്രിട്ടണ്‍. ലോകപോലീസിന്റെ അടുത്ത കൂട്ടുകാരന്‍ എന്ന തരത്തിലും ബ്രിട്ടണ്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു രാജ്യമാണ്. എന്നാല്‍ രസകരമായ ഒരു വസ്തുത പുറത്തുവരുന്നത്. കാര്യം വേറൊന്നുമല്ല. ബ്രിട്ടീഷ് പൗരന്മാരില്‍ ഇരുപത്തിയഞ്ച് ശതമാനം പേരും പട്രോളിംങ് നടത്തുന്ന പോലീസുകാരെ കണ്ടിട്ടില്ല. അതാണ് സംഭവം. അങ്ങേയറ്റം ഗുരുതരമായ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്.
സാമ്പത്തികമാന്ദ്യം മൂലം തട്ടംതിരിയുന്ന ബ്രിട്ടണില്‍ മോഷണവും പിടിച്ചുപറിയും വ്യാപകമായിരിക്കുകയാണ്. അതിനിടയിലാണ് പോലീസുകാര്‍ പട്രോളിംങ് നടത്തുന്നില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്. ലക്ഷക്കണക്കിന് പോലീസുകാരാണ് പട്രോളിംങ് വിഭാഗത്തില്‍ മാത്രം ജോലി ചെയ്യുന്നത്. എന്നാല്‍ നാലില്‍ ഒരു ബ്രിട്ടീഷ് പൗരന്‍പോലും വഴിയില്‍വെച്ച് ഒരു പോലീസുകാരനെ കണ്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത് എന്നതാണ് കാര്യങ്ങളെ ഗൗരവമാക്കുന്നത്. 50,000 പേരില്‍ നടത്തിയ സര്‍വ്വേയാണ് ഇത് തെളിയിച്ചത്. എന്നാല്‍ 2006/2007 ലെ കണക്ക് വെച്ച് നോക്കുമ്പോള്‍ ഇത് അല്പം വ്യത്യാസമുണ്ട് എന്നതാണ് ആശ്വാസകരം. 2006/2007ല്‍ നാല്‍പത് ശതമാനം ബ്രിട്ടീഷുകാരും പോലീസുകാര്‍ പട്രോളിംങ് നടത്തുന്നത് കണ്ടിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല