1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2011

റോഷന്‍ അന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ മുംബൈ പൊലീസില്‍ നിന്നും നടന്‍ പൃഥ്വിരാജ് പുറത്തായ വിവരം ചലച്ചിത്രലോകത്ത് വലിയ വാര്‍ത്തയായിരുന്നു. പൃഥ്വിയ്ക്ക് ചെയ്യുന്ന റോളിനോട് ആത്മാര്‍ത്ഥതയില്ലെന്നും ഡേറ്റ് പ്രശ്‌നം പറഞ്ഞ് തന്നെ വലച്ചുവെന്നും അതിനാലാണ് പൃഥ്വിയെ വേണ്ടെന്ന് വച്ചതെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പൃഥ്വിയെ തഴഞ്ഞകാര്യം റോഷന്‍ സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ ചിത്രത്തില്‍ പൃഥ്വിയ്ക്ക് പകരം മമ്മൂട്ടിയെ തീരുമാനിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പലരെയും പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു റോഷന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് തമിഴ് നടന്‍ സൂര്യ മുംബൈ പൊലീസിലൂടെ മലയാളത്തിലെത്തുമെന്നാണ്. പൃഥ്വിയ്ക്ക് പകരം ആത്മാര്‍ത്ഥതയും കഴിവുമുള്ള ഒരു പുതുമുഖ നടനുവേണ്ടി റോഷന്‍ അന്വേഷണം നടത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചിത്രത്തില്‍ സൂര്യ വന്നേയ്ക്കുമെന്ന വാര്‍ത്ത പരന്നിരിക്കുന്നത്.

മുംബൈ പോലീസി’ലൂടെ സൂര്യയെ മലയാളത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിധായകനെന്നാണ് സൂചന. തമിഴ് നടനാണെങ്കിലും സൂര്യയ്ക്ക് കേരളത്തില്‍ വിലയ ആരാധക വൃദ്ധമുണ്ട്. തമിഴിലാണെങ്കില്‍ പൊലീസ് കഥാപാത്രങ്ങള്‍ ചെയ്ത് സൂര്യ ശ്രദ്ധനേടിയിട്ടുമുണ്ട്. ഇതെല്ലാമാണ് റോഷന്‍ ആന്‍ഡ്രൂസിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്നാണ് സൂചന. മുംബൈ പൊലീസിലെ കഥാപാത്രം ചോരത്തിളപ്പുള്ള ഒരു യുവ പൊലീസ് ഓഫീസറാണ്.

മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സൂര്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെപ്പോലെ ഒരു ഹിറ്റ് മേക്കര്‍ ക്ഷണിച്ചാല്‍ അത് സൂര്യ നിരസിക്കില്ലെന്നാണ് സിനിമാലോകത്തെ സംസാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.