സ്വന്തം ലേഖകന്‍: സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ് രംഗത്ത്. സൂര്യനമസ്‌കാരം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ യോഗ മുസ്ലിം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നുമാണ് ലോ ബോര്‍ഡിന്റെ നിലപാട്.
അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ സ്‌കൂളുകളില്‍ യോഗ പ്രചാരണ പരിപാടികള്‍ സജീവമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് മുസ്ലിം ലോ ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളെ യോഗ പരിശീലിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.
സൂര്യ നമസ്‌കാരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍ബന്ധിതമാക്കാനാവില്ല, കാരണം മുസ്ലിംകള്‍ക്ക് ദൈവത്തെ മാത്രമേ നമസ്‌കരിക്കാന്‍ കഴിയുകയുള്ളുവെന്ന് ബോര്‍ഡംഗം കമാല്‍ ഫാറൂഖി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെ നിയമപരമായി നേരിടാനും ഇതിനെതിരെ ദേശീയ തലത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും ഞായറാഴ്ച ലഖ്‌നൗവില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല