സ്വന്തം ലേഖകന്‍: കുടിക്കുന്ന വെള്ളത്തിലും വിദ്യാഭ്യാസത്തിലും ജോലിയിലും വരെ രാഷ്ട്രീയം ഉണ്ടെന്ന് തമിഴ്‌നടന്‍ സൂര്യ. തന്റെ പുതിയ രാഷ്ട്രീയ ത്രില്ലറായ എന്‍.ജി.കെയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു സൂര്യ.
രാഷ്ട്രീയത്തിലേക്കുണ്ടോയെന്ന ചോദ്യത്തിന്,അഭിപ്രായം പറയാന്‍ പല വേദികളുണ്ടെന്നും, തന്റെ മനസ്സിലുളളതു താന്‍ പറയാറുണ്ടെന്നുമായിരുന്നു സൂര്യയുടെ മറുപടി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.
രാഷ്ട്രീയത്തെ തീപ്പൊരിയാണെന്നാണ് സൂര്യ വിശേഷിപ്പിച്ചത്. എന്‍.കെ.ജിയുടെ സംവിധായകനായ ശെല്‍വരാജിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് എക്കാലത്തേയും വലിയ ആഗ്രഹമായിരുന്നെന്നും സൂര്യ പറഞ്ഞു. ശെല്‍വരാജിനൊപ്പം ജോലി ചെയ്യാന്‍ താന്‍ 20 വര്‍ഷം കാത്തിരുന്നെന്നും സൂര്യ പറയുന്നു.
‘2000ത്തില്‍ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ത്തന്നെ എന്‍ജികെയുടെ സംവിധായകനോട് ചാന്‍സ് ചോദിച്ചിരുന്നതാണ്. എന്നാല്‍, 19 വര്‍ഷത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്’ സൂര്യ പറയുന്നു.
ശെല്‍വരാജിനൊപ്പം പ്രവര്‍ത്തിച്ചതില്‍ നിന്ന് തനിക്ക് കുറേ പുതിയ കാര്യങ്ങള്‍ പഠിക്കാനും പഠിച്ച ചില കാര്യങ്ങള്‍ മറക്കാനും സാധിച്ചതായി സൂര്യ പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള അനുഭവവും മികച്ചതായിരുന്നെന്ന് സൂര്യ പറഞ്ഞു. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനിലാണു സൂര്യ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്
സംവിധായകന്‍ ശെല്‍വരാജ്, കലാസംവിധായകന്‍ ആര്‍.കെ വിജയ് മുരുകന്‍, എഡിറ്റര്‍ കെ;.എല്‍ പ്രവീണ്‍ വിതരണക്കാരായ സുധീര്‍, ജോര്‍ജ് തുടങ്ങിയവരും ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല