സ്വന്തം ലേഖകന്‍: സൂര്യനെല്ലി പെണ്‍കുട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം, എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് കോടതി. രക്ഷപ്പെടാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടും പെണ്‍കുട്ടി എന്തുകൊണ്ടു ആ അവസരങ്ങളൊന്നും ഉപയോഗിച്ചില്ലെന്നാണ് സുപ്രീംകോടതി ചോദിച്ചത്. പെണ്‍കുട്ടിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി 40 ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതികള്‍ പെണ്‍കുട്ടിയുമായി ബസ്സിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്തിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കാര്‍ മുഖേനയോ സ്വന്തമായോ പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നുവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍, കേസിലെ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്ത മാര്‍ച്ച് മാസത്തിലേക്ക് മാറ്റിവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല