സ്വന്തം ലേഖകന്‍: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തിന് തുടക്കമായി. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയില്‍ ഞായറാഴ്ച രാത്രിയാണ് സുഷമ വിമാനമിറങ്ങിയത്.
വിയറ്റ്‌നാമും കംബോഡിയയും ഉള്‍ക്കൊള്ളുന്ന സന്ദര്‍ശനം നാലുദിവസം നീണ്ടുനില്‍ക്കും. ആസിയാന്‍ മേഖലയിലെ തന്ത്രപ്രധാന രാജ്യങ്ങളുമായി ബന്ധം ശക്തമാക്കലാണ് സന്ദര്‍ശന ലക്ഷ്യം.
സമുദ്രാന്തര സുരക്ഷ, ഊര്‍ജം തുടങ്ങിയ വിഷയങ്ങള്‍ ഇരു രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ വിഷയങ്ങളാകും. വിയറ്റ്‌നാം ഉപ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല