സ്വന്തം ലേഖകന്‍: സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കു നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ച് നടന്‍ സുശാന്ത് സിങ് ജാതിവാല്‍ ഉപേക്ഷിച്ചു. ബന്‍സാലിയുടെ പുതിയ ചിത്രം പത്മാവതിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പേരിനൊപ്പമുള്ള ജാതിവാല്‍ മുറിച്ചുമാറ്റുന്നതെന്ന് സുശാന്ത്‌സിങ് രാജ്പുത് വ്യക്തമാക്കി.
സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണി സേനയാണ് ബന്‍സാലിയെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പുരിലെ സെറ്റ് അഗ്‌നിക്കിരയാക്കുകയും ചെയ്തത്. ഇതിനോടുള്ള പ്രതിഷേധസൂചകമായാണ് സുശാന്ത് തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് രാജ്പുത് എന്ന പേര് നീക്കം ചെയ്തത്. സംഭവത്തെക്കുറിച്ച് രൂക്ഷമായ ഭാഷയില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട് എം.എസ്.ധോനി: ദി അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ ധോനിയായി വേഷമിട്ട സുശാന്ത്.
ഹൃദയഭേദകം എന്നാണ് സുശാന്ത് സംഭവത്തെ വിശേഷിപ്പിച്ചത്. നമ്മള്‍ എന്തായാണ് മാറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കുടുംബ, ജാതിനാമങ്ങള്‍ അപ്രസക്തമാവുമെന്ന് ഓര്‍ക്കാതെ ആളുകള്‍ ഭാവിയിലെ അവരുടെ പ്രസക്തി നിര്‍ണയിക്കാന്‍ ചരിത്രം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംബ, ജാതി നാമങ്ങളോടുള്ള മമത ദുരിതമേ സമ്മാനിക്കൂ. അത്രയും ധൈര്യശാലിയാണ് നിങ്ങളെങ്കില്‍ ആദ്യ പേര് കൊണ്ട് അറിയപ്പെടാന്‍ ശ്രമിക്കൂസുശാന്ത് ട്വിറ്ററില്‍ കുറിച്ചു.
ആക്രമണത്തെത്തുടര്‍ന്ന് രാജസ്ഥാനില്‍ നടന്ന സിനിമയുടെ ചിത്രീകരണം ബന്‍സാലി നിര്‍ത്തിവച്ചിരിക്കുകയാണ്. ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായാംഗങ്ങളെ ചൊടിപ്പിച്ചത്. എന്നാല്‍, ചിത്രത്തില്‍ അത്തരത്തിലുള്ള ഒരു സ്വപ്നസീനുമില്ലെന്ന് വിശദീകരിച്ചതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ ലൊക്കേഷന്‍ വളഞ്ഞത്. തുടര്‍ന്ന് പ്രക്ഷോഭകര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.ജയ്പൂരിലെ ജയ്ഗഡ് കോട്ടയിലെ ചിത്രീകരണ വേളയിലായിരുന്നു സംഭവം.
സഞ്ജയ് ലീല ബന്‍സാലിയുടെ മുടിയില്‍ പിടിച്ച് വലിച്ച പ്രതിഷേധക്കാര്‍ അദ്ദേഹത്തെ അടിക്കുകയും ചെയ്തു. 1303ല്‍ ചിത്തോറിലെ രാജ്ഞിയായിരുന്ന റാണി പത്മിനിയുടെ കഥ പറയുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങുമാണ് പ്രധാന അഭിനേതാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല