ലണ്ടന്‍: ഒളിംപിക്‌സിലെ 66 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍കുമാറിന് വെള്ളി. ജപ്പാനില്‍ നിന്നുള്ള തത്സുഹിരോ യൊനെമിറ്റ്‌സുവുമായുള്ള ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ഫയല്‍മാല്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു.
ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ താരം ഇതോടെ ഒളിംപിക്‌സില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന ബഹുമതി സ്വന്തമാക്കി.
ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ദേശീയപതാകയേന്തിയ സുശീലിന്റെ തുടക്കം ഗംഭീരമായിരുന്നു. നിലവിലെ ഒളിംപിക് ചാംപ്യനും ലോകചാംപ്യനുമായ തുര്‍ക്കിയുടെ റംസാര്‍ സഹീറിന് 3-1ന് അട്ടിമറിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്താനില്‍ നിന്നുള്ള ഇഖ്‌ത്യോര്‍ നവറുസോവും സുശീലിനു മുന്നില്‍ മുട്ടുമടക്കി.
സെമിഫൈനല്‍ പോരാട്ടത്തില്‍ കസാക്കിസ്ഥാന്റെ അക്ഷുരെക് തനടരോവിനെ 3-1ന് കെട്ടുകെട്ടിച്ച സുശീല്‍ ഒളിംപിക്‌സ് ഫൈനലിലെത്തുന്ന ആദ്യ താരമായി മാറി. ഇതോടെ ഒളിംപിക്‌സിന്റെ ഫൈനല്‍ ദിവസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായി.
44 സ്വര്‍ണവും 29 വെള്ളിയും 29 വെങ്കലവുമായി അമേരിക്ക ചാംപ്യന്‍പട്ടം ഉറപ്പാക്കി കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് 38 സ്വര്‍ണവും 27 വെള്ളിയും 22 വെങ്കലവുമുണ്ട്. ആതിഥേയരായ ബ്രിട്ടനാണ് മൂന്നാം സ്ഥാനത്ത്. രണ്ടു വെള്ളിയും നാലു വെങ്കലവുമായി ഇന്ത്യ 55ാം സ്ഥാനത്താണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല