ലണ്ടന്‍ ഒളിമ്പിക്സില്‍ ഗുസ്തിതാരം സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അന്തിമ തീരുമാനമെടുത്തത്.
നേരത്തേ ബീജിംഗ് ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവും ഷൂട്ടിംഗ് താരവുമായ അഭിനവ് ബിന്ദ്ര പതാകയേന്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആറ് മണിക്കൂറോളം പതാകയേന്തുന്നത് ഷോള്‍ഡറുകളെ ബാധിക്കുമെന്ന കാരണം പറഞ്ഞ് ബിന്ദ്ര ഒഴിവാകുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് ഗുസ്തി താരങ്ങളായ വിജേന്ദര്‍, സുശീല്‍കുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണിച്ച ഐഒഎ ഒടുവില്‍ സുശീലിനെ തീരുമാനിക്കുകയായിരുന്നു.
ബീജിംഗിലെ വെങ്കലമെഡല്‍ ജേതാവാണ് സുശീല്‍കുമാര്‍.
ഈ മാസം 27നാണ് ഒളിംബിക്സിന്റെ ഉദ്ഘാടനചടങ്ങ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല