സ്വന്തം ലേഖകന്‍: ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ചയില്ല. എസ്‌സിഒയുടെ മന്ത്രിതല സമ്മേളനത്തിനിടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും പാകിസ്താനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തില്ലെന്ന് ഉറപ്പായി. ശനിയാഴ്ചയാണ് സുഷമ സ്വരാജ് ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയത്.
ചൈനയ്ക്ക് പുറമെ മംഗോളിയയിലാണ് സുഷമ സന്ദര്‍ശനം നടത്തുക. ഏപ്രില്‍ 24ന് നടക്കുന്ന എസ്‌സിഒ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കും. അതേ ദിവസം തന്നെ നിര്‍മ്മല സീതാരാമന്‍ എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കും. ഈ രണ്ട് സമ്മേളനങ്ങളിലും പാകിസ്താന്റെ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇരുമന്ത്രിമാരും കൂടിക്കാഴ്ച നടത്തില്ലെന്നാണ് റിപ്പോര്‍ട്ട്
ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റില്‍ (സിഎച്ച്ഒജിഎം) പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാഖസ് അബ്ബാസിയും പങ്കെടുത്തിരുന്നതാണ്. എന്നാല്‍ ഇരുവരും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഒഴിവാക്കിയതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല