സ്വന്തം ലേഖകന്‍: വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുന്ന സുഷമ സ്വരാജിന് വൃക്ക നല്കാന് ആയിരങ്ങള്‍ രംഗത്ത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വൃക്കരോഗമാണെന്നും ഇത് പൂര്‍ണ്ണമായും ഭേദമാകണമെങ്കില്‍ വൈകാതെ തന്നെ വൃക്ക മാറ്റിവയ്ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതേ തുടര്‍ന്നാണ് നിരവധി പേര് വൃക്ക നല്കാന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, വിവിധ ടെസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അനുകൂലമായ വൃക്ക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഈ മാസം ഏഴിനാണ് സുഷമാ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് വൃക്കരോഗമാണ് എന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യസ്ഥിതിയെ കുറിച്ച് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, സുഷമ സ്വരാജിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ല എന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഡയാലിസിസ് നടത്തി വരുന്ന താന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ടെസ്റ്റുകള്‍ നടത്തി വരികയാണെന്നും ഭഗവാന് കൃഷ്ണന് അനുഗ്രഹിക്കുമെന്ന് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ സുഷമയെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.പനിയും ന്യൂമോണിയയും അന്ന് സ്ഥിരീകരിച്ചിരുന്നു. കഠിനമായ പ്രമേഹം മൂലം വൃക്കയെ ബാധിക്കുകയായിരുന്നെന്നും ആരോഗ്യ നിലയില്‍ ആശങ്കവേണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല