സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ കൊലയാളികളെ സംരക്ഷിക്കുന്ന രാജ്യം; യുഎന്‍ പൊതുസഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച് സുഷമാ സ്വരാജിന്റെ പ്രസംഗം. ഹാഫീസ് സെയ്ദിനെ സ്വന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്ന രാജ്യവുമായി ചര്‍ച്ചകള്‍ അസാധ്യമാണെന്നും അര്‍ധശങ്കയ്ക്കു ഇടയില്ലാതെ സുഷമ വ്യക്തമാക്കി.
പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ അട്ടിമറിച്ചിട്ടില്ല. ആവശ്യമാണെന്നു തോന്നുമ്പോള്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തും. എന്നാല്‍ പാക്കിസ്ഥാന്‍ സ്വന്തം സ്വഭാവംകൊണ്ട് ചര്‍ച്ചകള്‍ മുടക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഭീകരതയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. വര്‍ഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീഷണി നേരിടുന്നത് അയല്‍പ്പക്കത്തുനിന്നാണ്. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാന്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ വിലസുകയാണെന്നും സുഷമ പറഞ്ഞു.
പ്രകൃതിയെ നശിപ്പിച്ച് വന്‍വികസനം സ്വന്തമാക്കിയ രാജ്യങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നു പിന്നോട്ടുപോകാനാകില്ല. വലിയ രാജ്യങ്ങള്‍ ചെറു രാജ്യങ്ങളെ സഹായിക്കണം. യുഎന്‍ രക്ഷാസമിതിയില്‍ മാറ്റങ്ങള്‍ വേണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല