സ്വന്തം ലേഖകന്‍: നവജാത ശിശുവുമായി യുഎസില്‍ കുടുങ്ങിയ വിധവയായ യുവതിക്ക് സഹായവുമായി സുഷമ സ്വരാജ്. ഭര്‍ത്താവ് മരിച്ച ശേഷം നവജാതശിശുവുമായി അമേരിക്കയില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശി ദീപിക പാണ്ഡെയ്ക്കാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായമെത്തിയത്. ഒക്ടോബര്‍ 19 നാണ് ദീപികയുടെ ഭര്‍ത്താവ് ഹരിഓം പാണ്ഡെ ഹൃദയാഘാതം മൂലം മരിച്ചത്. തുടര്‍ന്ന് ഒരാഴ്ച പ്രായമുള്ള കുഞ്ഞുമായി ദീപിക ന്യൂജേഴ്‌സിയില്‍ കുടുങ്ങികയായിരുന്നു.
ബോസ്റ്റണില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു ഹരി. ഹരിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഗര്‍ഭിണിയായ ദീപികയെയും നാലു വയസുള്ള മകനെയും ന്യൂജേഴ്‌സിയിലേക്ക് കൊണ്ടുപോയി. ന്യൂജേഴ്‌സിയില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബോസ്റ്റണിലുള്ള ഇന്‍ഷുറന്‍സ് ന്യൂജേഴ്‌സിയില്‍ സാധുവല്ലാത്തതിനാല്‍ ദീപികയ്ക്ക് ചികിത്സക്കുള്ള ഇന്‍ഷുറന്‍സ് കിട്ടിയില്ല.
ദീപികക്ക് മെഡിക്കന്‍ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തണമെന്നും കുഞ്ഞിന് പാസ്‌പോര്‍ട്ട് തരപ്പെടുത്തി അവരെ ഇന്ത്യയിലെത്തിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ദീപികയുടെ കുടുംബം വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നറിയിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ദീപികക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ യു.എസിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി ട്വിറ്ററിലൂടെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല