സട്ടണ്‍: പ്രവാസി കേരള കോണ്‍ഗ്രസിന്റെ സട്ടണ്‍ യൂണിറ്റിന് ഗംഭീരമായ തുടക്കം. മുന്‍ കെ.എസ്.സി.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ജീജോ അരയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ കേരള കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ഷാജി മാത്യു ഭദ്രദീപം തെളിയിച്ചു യൂനിറ്റ് ഉത്ഘാടന കര്‍മം നിര്‍വഹിച്ചു.
സട്ടണ്‍ മലയാളി അസോസിയെഷന്‍ പ്രസിഡണ്ട് ജോസ് പണിക്കര്‍, ബൈജു നഗയാലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സാധാരണക്കാരന്റെ ആവശ്യങ്ങളില്‍ ഒരു കൈത്താങ്ങാകുവാന്‍ പ്രവാസി കേരള സട്ടണ്‍ യൂണിറ്റ് ശ്രമിക്കുമെന്നും പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുതുന്നതായും ഭാരവാഹികള്‍ അറിയിച്ചു. സ്നേഹ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല