സ്വന്തം ലേഖകന്‍: സുസുകി കാറുകളുടെ ക്ഷമതാ പരിശോധനയില്‍ കൃത്രിമം കാട്ടിയതായി കമ്പനിയുടെ കുറ്റസമ്മതം. കാറുകളുടെ ഇന്ധനക്ഷമത പരിശോധനയിലും പുകപരിശോധനയിലും ‘അനുചിത നടപടികള്‍’ ഉണ്ടായിട്ടുണ്ടെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുകി സമ്മതിച്ചു. എന്നാല്‍, ഉപയോക്താക്കളെ വഞ്ചിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
കമ്പനിയുടെ പുതിയ മോഡലുകളുടെ പരിശോധന ഔദ്യോഗികമായി നിര്‍ദേശിച്ച പ്രകാരമല്ല നടത്തിയതെന്ന് കമ്പനി സമ്മതിച്ചു. എന്നാല്‍, പരിശോധനയില്‍ കൃത്രിമം നടത്തി എന്ന് ഇതിന് അര്‍ഥമില്ല. 2010 മുതല്‍ ഈ പ്രശ്‌നം ഉണ്ടെന്നും 21 ലക്ഷം വാഹനങ്ങളെ ഇത് ബാധിച്ചെന്നും കമ്പനി സമ്മതിച്ചു. ജപ്പാനു പുറത്ത് വിറ്റഴിച്ച കാറുകളില്‍ ഈ പ്രശ്‌നമില്ല– കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ധനക്ഷമതാ പരിശോധനയില്‍ കൃത്രിമം കാട്ടിയെന്ന് മിത്സുബിഷി കഴിഞ്ഞമാസം വെളിപ്പെടുത്തിയിരുന്നു. ഇന്ധനക്ഷമതാ പരിശോധയില്‍ ഉപയോക്താക്കളെ വഞ്ചിച്ചെന്ന് ജര്‍മന്‍ വാഹന നിര്‍മാണക്കമ്പനി ഫോക്‌സ്വാഗന്‍ മുമ്പ് സമ്മതിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല