സ്വന്തം ലേഖകന്‍: സ്വച്ഛ് ഭാരത് പദ്ധതിക്കായി പൊടിച്ചത് 100 കോടിയോളം രൂപ. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായിരുന്നു സ്വച്ഛ് ഭാരത് അഭിയാന്‍. സ്വച്ഛ് ഭാരതിന്റെ പരസ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് ഏകദേശം നൂറു കോടി രൂപയോളമാണ്. പത്രം, റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങിയ മേഖലകളില്‍ മാത്രം ഇതിന്റെ പരസ്യത്തിനായി 94 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ നിര്‍മ്മല്‍ ഭാരത് പദ്ധതികളുടെ പ്രചരണത്തിനും പരസ്യത്തിനുമായി പൊടിച്ച തുകയും ഇത്രത്തോളം തന്നെ വരും. എന്നാല്‍ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി അധികാരത്തിലേറിയ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി നീക്കിവെച്ച തുകയ്‌ക്കൊപ്പം എത്താന്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും കഴിഞ്ഞിട്ടില്ല. ഏകദേശം 526 കോടി രൂപയാണ് എ.എ.പി സര്‍ക്കാര്‍ റേഡിയോ പരസ്യത്തിനായി നീക്കിവെച്ചത്. ഇതിനിടെ കോണ്‍ഗ്രസിന്റെ പരസ്യത്തുകയെ ന്യായീകരിച്ച അജയ് മാക്കന്‍, പാര്‍ട്ടി രാഷ്ട്രീയം വളര്‍ത്താന്‍ വേണ്ടി ഇത്രയും തുക ഖജനാവില്‍ നിന്നു ചെലവഴിക്കുന്നതിനെ വിമര്‍ശിച്ചു. പരിഹരിക്കപ്പെടാത്തതും, അത്യാവശ്യവുമായ നിരവധി വികസന പദ്ധതികള്‍ ഇനിയും അവശേഷിക്കുന്നു. ഈ അവസ്ഥയില്‍ പരസ്യങ്ങള്‍ക്ക് വേണ്ടി നൂറു കോടി രൂപ മാറ്റിവെക്കുന്നതും റേഡിയോയില്‍ ഓരോ ഗാനത്തിനും ശേഷം കെജ്!രിവാളിന്റെ ശബ്ദം കേള്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും ആശാസ്യമല്ലെന്ന് മാക്കന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല