1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2015

സ്വന്തം ലേഖകന്‍: ഷിര്‍ദി സായിബാബ മുസ്ലീമായിരുന്നു എന്നും, ബീഫ് കഴിച്ചിരുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി സ്വരൂപാനന്ദ സരസ്വതി രംഗത്തെത്തി. ഒപ്പം മരിച്ചവര്‍ക്കു വേണ്ടി ബാബ ഫതീഹ വായിച്ചിരുന്നെന്നും ബാബ വെളിപ്പെടുത്തി.

ദ്വാരകാപീഠിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ വെളിപ്പെടുത്തലുകള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ‘എല്ലാവരുടേയും യജമാനന്‍ ഒന്നാണ്’ എന്ന വാക്കുകള്‍ ഗുരു നാനാക്കിന്റേതണെന്നും സായി ബാബയുടേതല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങളില്‍ ബാബയുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ തടയണമെന്നും വ്യക്തമാക്കി.

സായി ട്രസ്റ്റ് ജനങ്ങളെ ഇത്രകാലം വിഡ്ഢികള്‍ ആക്കുകയായിരുന്നെന്നും അവര്‍ ജനങ്ങളില്‍ നിന്നും ശേഖരിച്ച 13 ബില്യണിലധികം വരുന്ന സംഭാവന 13 ബാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജ്മീറിലെ ദര്‍ഗാ ഷരീഫിനും ആഗ്രയിലെ താജ്മഹലിനും അടിയില്‍ ശിവലിംഗങ്ങള്‍ ഉണ്ടെന്നും സ്വാമിയുടെ വെളിപ്പെടുത്തലില്‍ പറയുന്നു. സായി ട്രസ്റ്റിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് 1200 കോടി ചെലവഴിക്കാനുള്ള തീരുമാനത്തേയും സ്വാമി രൂക്ഷമായി വിമര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.