1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2015

സിറിയക് ജോര്‍ജ്

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താമത് വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ് മൂന്നാം തിയതി ഞായറാഴ്ച്ച പോണ്ടിലിവ് വില്ലേജ് ഹാളില്‍ നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നു മണയോട് കൂടി അത്തപ്പൂവിടല്‍ മത്സരത്തോട്്കൂടി ഓണാഘോഷപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും കസേരകളി, ബോള്‍ പാസിംഗ് ഗെയിം, സുന്ദരിക്കൊരു പൊട്ടുകുത്തല്‍ തുടങ്ങിയ മത്സരങ്ങളും നടന്നു.

ഏകദേശം അഞ്ച് മണിയോട് കൂടി നടന്ന വടംവലി മത്സരത്തിന്റെ ഫൈനലില്‍ ബിജു തോമസ് നേതൃത്വം കൊടുത്ത ടീമും ഹോര്‍മിസ് ജോണി നേതൃത്വം കൊടുത്ത ടീമും ഏറ്റുമുട്ടുകയും ബിജു തോമസ് ടീം വിജയിക്കുകയും ചെയ്തു. വനിതകളുടെ വടംവലി മത്സരത്തിന്റെ ഫൈനലില്‍ ജൂലി നേതൃത്വം കൊടുത്ത ടീം വിജയിച്ചു.
തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. ഓണസദ്യക്ക് ശേഷം സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിറിയക് പി ജോര്‍ജ് ഏവരെയും സ്വാഗതം ചെയ്തു. പിന്നീട് മാവേലി മന്നനെ മുത്തുക്കുടകളുടെയും താലപ്പൊലികളുടെയും അകമ്പടിയോട്കൂടി സ്‌റ്റേജിലേക്ക് ആനയിച്ചു. തുടര്‍ന്ന് സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താം വാര്‍ഷികവും ഓണാഘോഷവും അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഉലഹന്നാന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷനും ഗ്രേസ് മെലഡീസ് മ്യൂസിക് സ്വാന്‍സിയും സംയുക്തമായി ചേര്‍ന്ന് നിറസന്ധ്യ അവതരിപ്പിച്ചു. നിറസന്ധ്യയില്‍ വൈവിദ്യമാര്‍ന്ന നൃത്തനൃത്യങ്ങള്‍, കപ്പിള്‍ ഡാന്‍സ്, ഗാനമേള എന്നിവ കൊഴുപ്പേകി.

തുടര്‍ന്ന് സമ്മാനദാനം നടത്തി. ഏകദേശം രാത്രി 10 മണിയോട് കൂടിയാണ് നിറസന്ധ്യ അവസാനിച്ചത്. ഓണാഘോഷ പരിപാടികള്‍ക്ക് സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഉലഹന്നാന്‍ ജനറല്‍ സെക്രട്ടറി സിറിയക് പി ജോര്‍ജ് ട്രഷറര്‍ സജി സ്‌കറിയ, ജോയിന്റ് സെക്രട്ടറി സെസ്സിന്‍ മാത്യു, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ചോളി പുതുശ്ശേരി, ജസ്റ്റിന്‍ യോഹന്നാന്‍, ജോണി വിതയത്തില്‍, ടെന്‍സണഅ# പീറ്റര്‍, റെജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.