സ്വാന്‍സി: സ്വാന്‍സീ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സ്വാന്‍സിയില്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തില്‍ പരിശീലനം നല്‍കാന്‍ ആരംഭിച്ചു. ഏപ്രില്‍ 28നു വൈകുന്നേരം മോറിസ്റ്റണില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ടോമി ജോസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. കാര്‍ഡിഫ് ഡാന്‍സ് അക്കാദമിയില്‍ നിന്നുള്ള മിസ്. മെഗാന്‍ ആണ് നൃത്ത പരിശീലനം നല്‍കുന്നത്. കേരള കലാമണ്ഡലത്തില്‍ നിന്നും നൃത്തം അഭ്യസിച്ചിട്ടുള്ള മിസ്.മെഗാന്‍ വെയില്‍സിലെ പല ഭാഗങ്ങളിലും ഇതിനു മുന്‍പ് തദ്ദേശീയര്‍ക്കുള്‍പ്പെടെ നൃത്ത പരിശീലനം നല്‍കി പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. വിവിധ മലയാളി കുടുംബങ്ങളില്‍ നിന്നായി ഇരുപതിലധികം കുട്ടികളാണ് ഇപ്പോള്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല