സ്വാന്‍സീ: സ്വാന്‍സീ ക്ലാനായ കത്തോലിക് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ക്ലാനായ കുടുംബസംഗമവും നവംബര്‍ പത്തൊന്‍പതാം തീയ്യതി ശനിയാഴ്ച നടക്കും. ഔര്‍ ലേഡി ലോര്‍ഡ് ചര്‍ച്ച്, ടൌണ്‍ ഹില്ലില്‍ ഉച്ചയ്ക്ക് 2.30 ന് ആഘോഷമായ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. യുകെയിലെ ഏറ്റവും വലിയ സാമുദായിക കൂട്ടായ്മയായ UKKCA യുടെ വെല്‍സ് റീജിയണിലെ പ്രഥമ യൂണിറ്റായ സ്വാന്‍സീ ക്ലാനായ കത്തോലിക് അസോസിയേഷന്‍ കഴിഞ്ഞ 6 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. സ്വാന്‍സീയുടെ സമീപ പ്രദേശങ്ങളായ സ്റ്റൊട്ടി, മെഹില്‍, മോറിസ്ട്ടന്‍, ക്ലനാക്കലി, അബര്‍ഡന്‍, സെന്റ് ന്തോമസ്, ആസ്താം ഗ്ലൈസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 31 ക്ലാനായ കുടുംബങ്ങള്‍ ഈ അസോസിയേഷനില്‍ അംഗങ്ങളാണ്.
പ്രസിഡണ്ട് സജി മലയമുണ്ടക്കലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വാന്‍സീ യൂണിറ്റിനെ നയിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും UKKCA കണ്‍വെന്‍ഷന് യൂണിറ്റിലെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിക്കുവാനും കണ്‍വെന്‍ഷന്‍ റാലിയ്ക്ക് ഏറ്റവും ഭംഗിയായി അണിനിരക്കുവാനും യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികളുടെ പരിപാടികള്‍ UKKCA കണ്‍വെന്‍ഷന് അവതരിപ്പിക്കുവാനും സാധിച്ചത് ഈ കമ്മറ്റിയുടെ അക്ഷീണമായ പ്രവര്‍ത്തനം കൊണ്ടാണ്.
കുടുംബസംഗമതോട് അനുബന്ധിച്ച് പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് കലാപരിപാടികളുടെ പ്രാക്റ്റീസ് ആരംഭിച്ചു. നവംബര്‍ 19നു നടക്കുന്ന പൊതു സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികള്‍ സംബന്ധികും. കുട്ടികളുടെ കലാപരിപാടികള്‍ പരിപാടികള്‍ക്ക് മിഴിവേകും. കഴിഞ്ഞ വര്ഷം ജി.സി.എസ.ഇ ക്കും എ ലെവലിനും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച യൂണിറ്റു അംഗങ്ങളുടെ കുട്ടികളെ സമ്മേളനത്തില്‍ ഉപഹാരം നല്‍കി ആദരിക്കും.
തുടര്‍ന്നു നടക്കുന്ന അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഷാജി ജേക്കബും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ജീജോയും അവതരിപ്പിക്കും. അതിനു ശേഷം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ ഇലക്ഷന്‍ നടക്കും. യുവതലമുറയ്ക്കായി KCYL യൂണിറ്റിന്റെ രൂപീകരണവും ഇലക്ഷനും ഉണ്ടായിരിക്കുന്നതാണ്. കുടുംബ സംഗമത്തിലും പൊതുയോഗത്തിലും പങ്കെടുക്കുവാന്‍ എല്ലാ ക്ലാനായ കുടുംബാംഗങ്ങളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല