1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2011

ബിന്‍സു ജോണ്‍

സ്വാന്‍സീ മലയാളി അസോസിയേഷന്‍റെ ഏഴാമത് ഓണാഘോഷത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ ഓഗസ്റ്റ്‌ 14ന് നടത്തുവാന്‍ തീരുമാനിച്ചു. സ്വാന്‍സിയിലെ മികച്ച മൈതാനങ്ങളില്‍ ഒന്നായ ഗോവേര്‍ടന്‍ ക്രിക്കറ്റ് ക്ലബ്‌ മൈതാനത്ത് വച്ചാണു കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കായിക മത്സരങ്ങളും മുതിര്‍ന്നവരുടെ ക്രിക്കറ്റ്‌ മാച്ചും ഉണ്ടായിരിക്കുന്നതാണെന്ന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്‍റിനെയോ സെക്രെട്ടറിയെയോ ബന്ധപ്പെടാവുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഓഗസ്റ്റ്‌ 10ന് മുമ്പായി അറിയിക്കേണ്ടതാണ്.

സ്വാന്‍സി സിറ്റി മേയര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ സെപ്റ്റംബര്‍ 3ന് നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ വച്ച് വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും മറ്റു സമ്മാനങ്ങളും നല്‍കുന്നതായിരിക്കും. ലിന്‍സി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കും കാഷ് അവാര്‍ഡിനും വേണ്ടിയുള്ള വടം വലി മത്സരവും മറ്റു കലാ പരിപാടികളും പുലികളി ചെണ്ടമേളം തുടങ്ങിയ ആകര്‍ഷക ഇനങ്ങളും ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതായിരിക്കും. പരിപാടികള്‍ വന്‍ വിജയമാക്കുന്നതിനായി പ്രസിഡന്‍റ് ടോമി ജോസഫ്, സെക്രട്ടറി ബിജു വിതയത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷക്കമ്മിറ്റി ആവശ്യമായ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വന്‍തോതിലുള്ള സഹകരണം ഈ വര്‍ഷത്തെ ഓണപരിപാടിയെ വന്‍വിജയം ആക്കുമെന്നുള്ള പ്രതീക്ഷയിലാണ് സംഘാടകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.