സ്വാന്‍സീ: സ്വാന്‍സി മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷള്‍ ജനുവരി 28 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ പെന്‍ലാര്‍ സോഷ്യല്‍ ക്ലബ്ബില്‍ വച്ച് നടന്നു. സ്വാന്‍സിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനും സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ഉപദേശക സമിതി അംഗവുമായ ശ്രീ. പീറ്റര്‍ ബാരന്‍ നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ പ്രസിഡണ്ട് ടോമി ജോസഫ് ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ ബിന്‍സു ജോണ്‍ സ്വാഗതവും സെക്രട്ടറി ബിജു വിതയത്തില്‍ കൃതഞ്ജതയും പറഞ്ഞു. അന്തരിച്ച ശ്രീ. സുകുമാര്‍ അഴീക്കോടിനോടുള്ള ആദരസൂചകമായി യോഗം രണ്ടു മിനിറ്റ് മൌനം ആചരിച്ചു. സമ്മേളനത്തിന് ശേഷം നടന്ന, കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് വര്‍ണ്ണപകിട്ടേകി.
തുടര്‍ന്ന്‍ റോജി ചങ്ങനാശ്ശേരിയുടെ നേതൃത്വത്തില്‍ ഗാനമേളയും മിമിക്സും ഉണ്ടായിരുന്നു. കലാപരിപാടികള്‍ക്ക് ശേഷം രുചികരമായ പുതുവത്സര ഡിന്നറോടു കൂടി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു. പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല