സ്വാന്‍സീ മലയാളി അസോസിയേഷന്‍റെ ഏഴാമത് ഓണാഘോഷങ്ങള്‍ ഇന്ന് നടക്കും.ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതല്‍ ഗ്രെണ്ട്രോസ് ചര്‍ച്ച് പാരീഷ് ഹാളില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുക.സ്വാന്‍സി സിറ്റി മേയര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ വച്ച് കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും മറ്റു സമ്മാനങ്ങളും നല്‍കുന്നതായിരിക്കും.
വിഭവസമൃദ്ധമായ ഓണസദ്യയും കലാ പരിപാടികളും പുലികളി ചെണ്ടമേളം തുടങ്ങിയ ആകര്‍ഷക ഇനങ്ങളും ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതായിരിക്കും. പരിപാടികള്‍ വന്‍ വിജയമാക്കുന്നതിനായി പ്രസിഡന്‍റ് ടോമി ജോസഫ്, സെക്രട്ടറി ബിജു വിതയത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷക്കമ്മിറ്റി ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വന്‍തോതിലുള്ള സഹകരണം ഈ വര്‍ഷത്തെ ഓണപരിപാടിയെ വന്‍വിജയം ആക്കുമെന്നുള്ള പ്രതീക്ഷയിലാണ് സംഘാടകര്‍.
Venue :-
Parish Hall
Gendros Church
Upperkings Road
SA5 8BR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല