സൗത്ത് വെയില്‍സിലെ മലയാളി സമൂഹം തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണമായി വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂലൈ 1 ഞായറാഴ്‌ച സ്വാന്‍സിയിലെ ജെന്‍ഡ്രോസ് ഹോളി ക്രോസ് ദേവാലയത്തില്‍ വച്ചാണ് ആഘോഷം നടത്തുക.
പ്രാര്‍ത്ഥനാ തിരുനാള്‍ ദിവസമായ ഞായറാഴ്‌ച 3.30 നു ആരംഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയോടു കൂടി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് തിരുന്നാള്‍ സന്ദേശം, ലദീഞ്ഞ്, തിരുന്നാള്‍ പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
തികച്ചും കേരളത്തനിമയില്‍ നടത്തുന്ന തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും നേര്‍ച്ച കാഴ്‌ചകള്‍ അര്‍പ്പിക്കുന്നതിനും യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. കൂടാതെ കേരളത്തില്‍ നിന്നും കൊണ്ടു വന്ന വിശുദ്ധ യൂദാശ്ലീഹയുടെ പ്രതിമയും ഇവിടെ സ്ഥാപിച്ചിരിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ദേവാലയത്തിനുണ്ട്.എല്ലാ ആദ്യ വെള്ളിയാഴ്‌ചകളിലും വൈകിട്ട് 6.00 നു മലയാളത്തിലും എല്ലാ വ്യാഴാഴ്‌ചകളിലും രാവിലെ 10.00 മണിയ്‌ക്ക് ഇംഗ്ലീഷിലും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. യൂദാശ്ലീഹയുടെ നിരവധി അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഹോളി ക്രോസ് ചര്‍ച്ച് വികാരി ഫാ. സിറില്‍ തടത്തില്‍, ഔവര്‍ ലേഡി ഓഫ് ചര്‍ച്ച് വികാരി ഫാ.സജി അപ്പോഴിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്‌തതു പേരടങ്ങുന്ന കമ്മറ്റി പെരുന്നാള്‍ നടത്തിപ്പിനായി രൂപം കൊണ്ടു. തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നതിനായി എല്ലാ വര്‍ഷവും നിരവധി വിശ്വാസികള്‍ മുന്നോട്ടു വരുന്നുണ്ട്. എല്ലാ കുടുംബങ്ങളില്‍ നിന്നും നേര്‍ച്ചയായി സമര്‍പ്പിക്കുന്നത് അപ്പവും ചിക്കന്‍കറിയുമാണ്.
പെരുന്നാളിന് കൊഴുപ്പേകാന്‍ പൂള്‍ ആന്റ് ബേണ്‍സ്‌മൗത്ത്‌ിന്റെ ശിങ്കാരിമേളവും റെക്‌സ് ബാന്‍ഡ് യുകെ നയിക്കുന്ന ഗാനമേളയും ഉണ്ടായരിക്കും. കുര്‍ബാനയക്കു മുമ്പും പിമ്പും കഴുന്നു എടുക്കുവാനും നേര്‍ച്ചകാഴ്‌ചകള്‍വയ്‌ക്കുവാനും അടിമവയ്‌ക്കുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുന്നാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുന്നതിന് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Fr.Cyril , Fr.Saji.Tel.No.01792 586454,Add:-Holy Cross Church,Upper Kings Head Road,Gendros,SA5 8BR.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല