കെസിഎ സ്വാന്‍സീയുടെ നേത്രത്വത്തില്‍ സ്വാന്‍സിയില്‍ അതിഗംഭീരമായ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ നടത്തി. ഇരുപത്തിയെട്ടാം തീയ്യതി ബുധനാഴ്ച നാല് മണിക്ക് തുടങ്ങിയ പരിപാടികള്‍ രാത്രി പതിനൊന്നു മണിക്ക് സമാപിച്ചു.
യേശുവിന്റെ പിറവിയെ അനുസ്മരിപ്പിക്കുന്ന ടാബ്ലോയോടെ തുടങ്ങിയ ചടങ്ങുകളിലേക്ക് ഇതു വരെ മറ്റ് ഒരു കൂട്ടായ്മകള്‍ക്കും നല്‍കാത്ത സമ്മാനങ്ങളുമായി കടന്നു വന്ന ക്രിസ്മസ് അപ്പൂപ്പന് എല്ലാവര്ക്കും ആവേശമായി. പങ്കെടുത്ത എല്ലാ കുടുബങ്ങള്‍ക്കും ആശംസാ കാര്‍ഡും, വര്‍ണ്ണ മനോഹരമായ ഒരു ഇയര്‍ പ്ലാനെറും അപ്പൂപ്പന് സമ്മാനിച്ചു.
വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറിനു ശേഷം നൃത്തവും, പാട്ടുകളും, മറ്റു കളികളുമായി മുന്നേറിയ ആഘോഷങ്ങള്‍ പങ്കെടുത്ത എല്ലാവര്ക്കും വേറിട്ട ഒരനുഭവമാണ് സമ്മാനിച്ചത്.
ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും മംഗളങ്ങള്‍ നേര്‍ന്നു കൊണ്ട് കലാശകൊട്ടിനായി എല്ലാവരും ചുവടുകള്‍ വച്ചപ്പോള്‍ പങ്കാളികളുടെ സജീവ സഹകരണം കൊണ്ട് ആവേശമായി മാറിയ ഒരു ആഘോഷം കൂടി സ്വാന്‍സിയിലെ മലയാളികള്‍ സ്വന്തമാക്കി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല