ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങായി ഇന്‍സ്‌പെയര്‍ യുകെ ചാരിറ്റി ഷോ സ്വരലയ 2015 മെയ് 16 ശനിയാഴ്ച്ച ലണ്ടനിലെ ഹെമല്‍ ഹെംപ്സ്റ്റഡില്‍
യുകെയിലും ഇന്ത്യയിലുമുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായ ഹസ്തവുമായി ലണ്ടനിലെ വാട്‌ഫോര്‍ഡില്‍ 2014ല്‍ പ്രവര്‍ത്തനമാരംഭിച്ച ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഇന്‍സ്‌പെയര്‍ യുകെ രണ്ടാം വര്‍ഷവും മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നു. യുകെയിലെ മാക്മില്ലന്‍ ക്യാന്‍സര്‍ സപ്പോര്‍ട്ടിനെയാണ് സംഘടന കഴിഞ്ഞ തവണയും ഇത്തവണയും സപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളത്തിലെ പന്തളത്തുള്ള ഒരു ക്യാന്‍സര്‍ രോഗിയെയും മാക്മില്ലന്‍ ക്യാന്‍സര്‍ സപ്പോര്‍ട്ടിനെയും സഹായിക്കുന്നതിനായി ലണ്ടനിലെ ഹെമല്‍ ഹെംസ്റ്റഡില്‍ 16ന് ശനിയാഴ്ച്ച വൈകിട്ട 5.30ന് സ്വരലയ 2015 എന്ന ഷോയും അതോടൊപ്പം അത്താഴവിരുന്നു ഒരുക്കിയിട്ടുണ്ട്. നേര്‍ത്താംപ്ടണിലെ ബീറ്റ്‌സ് യുകെയുടെ മ്യൂസിക്ക് ആന്‍ഡ് കോമഡി യും വാറ്റ്‌ഫോര്‍ഡിലെ ലാസ്യ ഡാന്‍സ് ഗ്രൂപ്പിന്റെ പ്രകടനവും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു ജോണ്‍ 07861417351
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല