സ്വന്തം ലേഖകന്‍
ലണ്ടന്‍ : കഴിഞ്ഞ മാസം ഗ്രേറ്റ്‌യാര്‍മൗത്തില്‍ മരിച്ച ആറുവയസുകാരി സ്വാതിമോളുടെ മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി.ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ രാവിലെ പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്.ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുമിത്രാദികള്‍ സ്വീകരിച്ച് കുട്ടിയുടെ പിതാവ് രമേഷിന്റെ സ്വദേശമായ റാന്നിയിലേക്ക് കൊണ്ടുപോകും.തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.രമേഷും രാജിയും ഇളയകുട്ടി സിത്താരയും ജോണ്‍,സുബിന്‍ എന്നീ സുഹൃത്തുക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഏറെ പ്രിയങ്കരിയായിരുന്ന സ്വാതിമോളുടെ വിയോഗം കേരളത്തിലുള്ള ബന്ധുക്കള്‍ക്ക് ഇതുവരെ താങ്ങാനായിട്ടില്ല.
തങ്ങളുടെ പ്രിയപ്പെട്ട കൊച്ചുമോളെ അവസാനമായി കാണുവാന്‍ ഒഴിയാത്ത കണ്ണീരോടെ ഏവരും കാത്തിരിക്കുകയാണ്.ഗ്രേറ്റ് യാര്‍മോത്തില്‍ താമസിക്കുന്ന മലയാളികളില്‍ പലരുടെയും മാതാപിതാക്കള്‍ സന്ദര്‍ശക വിസയില്‍ യു കെയില്‍ വന്നപ്പോള്‍ സ്നേഹമസൃണമായ പെരുമാറ്റം കൊണ്ട് അവരില്‍ പലരുടെയും മനസ്സില്‍ സ്വാതിമോള്‍ ഇടം പിടിച്ചിരുന്നു.തങ്ങളുടെ കൊച്ചു മിടുക്കിയെ ഒരു നോക്കു കാണാന്‍ അവരില്‍ പലരും ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും റാന്നിയിലെ വീട്ടിലുമായി എത്തിച്ചേരും.
എല്ലാവര്‍ക്കും പ്രീയങ്കരിയായിരുന്ന സ്വാതിയുടെ പെട്ടന്നുളള വിയോഗം ഗ്രേറ്റ് യാര്‍മൗത്തിലെ ഇന്ത്യന്‍ സമൂഹത്തില്‍ കനത്ത ആഘാതം സൃഷ്ട്ടിച്ചിരുന്നു.മൃതദേഹം നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്തത് ഗ്രേറ്റ് യാര്‍മോത്ത് മലയാളി അസ്സോസിയേഷനാണ്.റാന്നി അസോസിയേഷനും യു കെയില്‍ എമ്പാടുമുള്ള മലയാളികളും സാമ്പത്തികമായും പ്രാര്‍ഥനകള്‍ വഴിയും സഹായിച്ചിരുന്നു.മെയ് മാസം ഇരുപതാം തീയതി ഞയറാഴ്ച രാവിലെ എട്ടരയോടെയാണ് ആറു വയസുകാരിയായ സ്വാതി ചര്‍ദ്ദിയും വയറിളക്കവും കാരണം മരണമടഞ്ഞത്. പിതാവ് രമേഷ് ടെസ്‌കോയിലെ ജീവനക്കാരനാണ്. അമ്മ രാജി സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്. അനുജത്തി രണ്ടു വയസ്സുകാരി സിതാര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല